ഒരുമ റസിഡന്റ്‌സ് അസോസിയേഷന്‍ സ്‌നേഹോത്സവം കൊയിലാണ്ടിയില്‍



കൊയിലാണ്ടി: ഒരുമ റെസിഡന്‍സ് അസോസിയേഷന്‍ സ്‌നേഹോല്‍സവം സംഘടിപ്പിച്ചു. എ.പി.ഹരിദാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ സിന്ധു സുരേഷ്, പി.രത്‌ന വല്ലി, ഇ.കെ.അജിത്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.സുനില്‍കുമാര്‍, പി.കെ.ജോഷി, റവ.ബി ജോലിന്‍ഡ്, ജെജെ.ജോസഫ്, എന്‍.കെ.പ്രതാപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ക്രിക്കറ്റ് താരം രോഹന്‍ എസ്.കുന്നുമ്മല്‍, കാരുണ്യ പ്രവര്‍ത്തകന്‍ അഹമ്മദ് ടോപ് ഫോം, വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും ആദരിച്ചു. വിവിധ കലാപരിപാടികളും, യേശുദാസ് കൊയിലാണ്ടിയുടെ ഗാനമേളയും അരങ്ങേറി. പുതിയ ഭാരവാഹികളായി എ.പി.ഹരിദാസന്‍ (പ്രസിഡണ്ട്) എന്‍.കെ.പ്രതാപ്പ് കുമാര്‍ (സെക്രട്ടറി) തെരഞ്ഞെടുത്തു.