മൂടാടിയിലെ വനിതകള്‍ക്ക് തൊഴിലില്ല എന്ന പ്രശ്‌നം വേണ്ട, ജനകീയ ആസൂത്രണ പദ്ധതിയില്‍ ഒന്‍പതാമത്തെ വനിത സംരഭക യൂണിറ്റിനും തുടക്കം.


Advertisement

കൊയിലാണ്ടി: വനിതകള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഒരുക്കുകയാണ് മൂടാടി ഗ്രാമപഞ്ചായത്ത്. 2021-22 ജനകീയ ആസൂത്രണ പദ്ധതിയില്‍ ഈ വര്‍ഷം ആരംഭിച്ചത് ഒന്‍പത് വനിത സംരഭക യൂനിറ്റാണ്. രണ്ടാം വാര്‍ഡിലാണ് ഒന്‍പതാമത്തെ യൂനിറ്റായ തിളക്കം വെളിച്ചണ്ണ മില്ലില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

Advertisement

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ മില്ലന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷിജ പട്ടേരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ബോക് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജീവാനന്ദന്‍ മാസ്റ്റര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.പി.അഖില, ടി.കെ.ഭാസ്‌കരന്‍, മെമ്പര്‍ ഹുസ്‌ന, സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ ശ്രീലത, പി.വി.ഗംഗാധരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. അസിസ്റ്റ് സെക്രട്ടറി ഗിരീഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ഭഗിഷ സ്വാഗതം പറയുകയും ചെയ്തു.

Advertisement
Advertisement

summary: No problem of unemployment for women in Moodadi