കോവിഡ് കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ഉണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാനായി സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങി കൊയിലാണ്ടി നിയോജക മണ്ഡലം


കൊയിലാണ്ടി: കോവിഡ് കാലത്ത് വിദ്യാലയങ്ങള്‍ അടഞ്ഞു കിടന്ന സാഹചര്യത്തില്‍ പഠനത്തില്‍ ഉണ്ടായ ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പാക്കാന്‍ കൊയിലാണ്ടി നിയോജക മണ്ഡലം ഒരുങ്ങുന്നത്. വിദ്യാര്‍ത്ഥികളുടെ ഗണിതയുക്തി പരിപോഷിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

കൊയിലാണ്ടി നിയോജക മണ്ഡലം എം.എല്‍.എ കാനത്തില്‍ ജമീലയുടെ നേതൃത്വത്തിലാണ് വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. കെ – ഡിസ്‌കിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിയും ആയി ബന്ധപ്പെട്ട ആലോചനയോഗം ഇന്നലെ കൊയിലാണ്ടി ടൗണ്‍ ഹാളില്‍ ചേര്‍ന്നു.

കാനത്തില്‍ ജമീല എം.എല്‍.എ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.കെ ശിവദാസന്‍ പദ്ധതി വിശദീകരണം നടത്തി. കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട്, വൈസ് ചെയര്‍മാന്‍ അഡ്വ.കെ സത്യന്‍, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ സതി കിഴക്കയില്‍, ഷീബ മലയില്‍, ജമീല സമദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ടി.എം.കോയ, മേലടി എ.ഇ.ഒ വിനു കുറുവങ്ങാട്, മേലടി ബി.പി.സി വി.അനുരാജ്, പന്തലായനി ബി.പി.സി യൂസഫ്, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ കെ.ടി.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലത്തിലെ സ്‌കൂള്‍ മേധാവികള്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു. ഡി.കെ ബിജു സ്വാഗതവും കെ.ജീവാനന്ദന്‍ നന്ദിയും പറഞ്ഞു.

summary: koyilandy constituency implementing a comprehensive education scheme to solve the difficulties faced by students