കൂലി കുടിശ്ശിക ഉടന്‍ അനുവദിക്കുക; കൊയിലാണ്ടി പോസ്റ്റ് ഓഫീസിലേക്ക് എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ മാര്‍ച്ച്
കൊയിലാണ്ടി: എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. കൂലി കുടിശ്ശിക ഉടന്‍ അനുവദിക്കുക, തൊഴില്‍ദിനം വെട്ടിക്കുറച്ചത് പുനസ്ഥാപിക്കുക, കൂലി 500രൂപയും തൊഴില്‍ദിനം 200 ആക്കിയും ഉയര്‍ത്തുക, അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ്ണ.
ധര്‍ണ്ണ എരിയാ വൈസ് പ്രസിഡണ്ട് സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ സെക്രട്ടറി കെ.ടി. സിജേഷ് അധ്യക്ഷനായിരുന്നു. സി.ടി.ബിന്ദു, ചന്ദ്രശേഖരന്‍, പി.കെ.ഭരതന്‍ എന്നിവര്‍ സംസാരിച്ചു രേഖ സ്വാഗതവും, ഷീന നന്ദിയും പറഞ്ഞു.