നിര്‍മ്മല്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം കിട്ടിയത് സെപ്റ്റംബര്‍ ഒന്നിന് കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിൽ തുടങ്ങിയ കടയില്‍ നിന്ന് വിറ്റ ടിക്കറ്റിന്; ഭാഗ്യശാലി ഇപ്പോഴും കാണാമറയത്ത്
കൊയിലാണ്ടി: നിര്‍മ്മല്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം എഴുപത് ലക്ഷം രൂപ നേടിയ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല. കൊയിലാണ്ടിയിലെ അയ്യപ്പന്‍ ലോട്ടറി ഏജന്‍സിയില്‍ വിറ്റ ടിക്കറ്റിനാണ് ഇന്ന് നടന്ന നറുക്കെടുപ്പില്‍ ഒന്നാം സ്ഥാനം കിട്ടിയത്.
എന്‍.യു.896865 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന അയ്യപ്പന്‍ ലോട്ടറിയുടെ ഏജന്‍സി ഓഫീസില്‍ നിന്നാണ് വിറ്റതെന്ന് ഉടമ രജീഷ് കെ.വി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇന്ന് രാവിലെ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
താമരശ്ശേരി ലോട്ടറി ഓഫീസാണ് കൊയിലാണ്ടിയിലെ ഏജന്‍സിയിലേക്ക് ടിക്കറ്റ് വിതരണം ചെയ്തത്. സെപ്റ്റംബര്‍ ഒന്നിനാണ് പുതിയ ബസ് സ്റ്റാന്റിലെ അയ്യപ്പന്‍ ലോട്ടറി ഏജന്‍സി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ മുന്‍നിര ലോട്ടറി വില്‍പ്പന ഏജന്‍സിയാണ് അയ്യപ്പന്‍ ലോട്ടറി ഏജന്‍സി. ഒന്നാം സമ്മാനങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഇവിടെ നിന്ന് വിറ്റ ടിക്കറ്റുകള്‍ക്ക് ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ 18 ഏജന്‍സി ഓഫീസുകളാണ് അയ്യപ്പന്‍ ലോട്ടറി ഏജന്‍സീസിന് ഉള്ളത്.