കീഴരിയൂർ എളമ്പിലാട്ട് പരദേവതാ ക്ഷേത്രത്തിന് പുതിയ ട്രസ്റ്റി ബോർഡ്; ചെയർമാനായി ലിജിത്ത് അച്ചാരമ്പത്തുമീത്തൽ


കൊയിലാണ്ടി: മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള കീഴരിയൂർ എളമ്പിലാട്ട് പരദേവതാ ക്ഷേത്രത്തിൽ ട്രസ്റ്റി ബോർഡ് നിലവിൽ വന്നു. പുതിയ ട്രസ്റ്റി ബോർഡ് ചെയർമാനായി ലിജിത്ത് അച്ചാരമ്പത്തുമീത്തലിനെ തെരഞ്ഞെടുത്തു. രാജേഷ് നാറാണത്ത്, വി.പി.ഗോവിന്ദൻ എന്നിവരെ ബോർഡ് അംഗങ്ങളായും തെരഞ്ഞെടുത്തു.

അടുത്ത മാസം നടക്കുന്ന ക്ഷേത്ര ഉത്സവത്തിന് മുന്നോടിയായാണ് പുതിയ ട്രസ്റ്റി ബോർഡ് നിലവിൽ വന്നത്. ഫെബ്രുവരി അഞ്ച് മുതൽ 11 വരെയാണ് കീഴരിയൂർ എളമ്പിലാട്ട് പരദേവതാ ക്ഷേത്ര മഹോത്സവം നടക്കുന്നത്. ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ വിവിധ കലാപരിപാടികളും ഉത്സവത്തോടനുബന്ധിച്ച് അരങ്ങേറും.