ഇനി ഏറെ സൗകര്യത്തോടെ ഇരുന്ന് ആഹാരം കഴിക്കാം; കൊയിലാണ്ടിയിലെ കുടുംബശ്രീയുടെ ജനകീയ ഹോട്ടല്‍ കൊരടങ്ങാട്ടെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി



കൊയിലാണ്ടി: നഗരസഭ കുടുംബശ്രീയുടെ നാലാമത് ജനകീയ ഹോട്ടല്‍ പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റി. നഗരത്തില്‍ ബപ്പന്‍കാട് ജങ്ങ്ഷനോട് ചേര്‍ന്ന് ദേശീയ പാതയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടല്‍ ഏറെ ജനകീയമായി മാറുകയും തുടര്‍ന്ന് സൗകര്യക്കുറവ് അനുഭവപ്പെടുകയും ചെയ്തതോടെ മത്സ്യ മാര്‍ക്കറ്റിനോട് ചേര്‍ന്ന കൊരയങ്ങാട് പഴയ തെരു ക്ഷേത്രത്തിന് സമീപമുള്ള കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു.

നഗരസഭ അധ്യക്ഷ കെ.പി.സുധ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷന്‍ കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഇ.കെ.അജിത്, കെ.എ.ഇന്ദിര, നഗരസഭാംഗം വി.രമേശന്‍, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി കെ.എം.പ്രസാദ്, സി.ഡി.എസ് അധ്യക്ഷമാരായ എം.പി. ഇന്ദുലേഖ, കെ.കെ.വിബിന, ഹോട്ടലിന് നേതൃത്വം നല്‍കുന്ന ഗിരിജ, ശ്രീജിഷ, വീണ എന്നിവര്‍ സന്നിഹിതരായിരുന്നു.



[bot1]