കേന്ദ്രസർക്കാറിന്റെ വൈദ്യുതി നിയമ ഭേദഗതി ബിൽ പിൻവലിക്കുക എന്ന ആവശ്യവുമായി എൻ.സി.സി.ഒ.ഇ.ഇ.ഇയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ജീവനക്കാർ ആയിരം ജനസഭകൾ സംഘടിപ്പിക്കും; കൊയിലാണ്ടിയിൽ സ്വാഗതസംഘം രൂപീകരിച്ചു


കൊയിലാണ്ടി: കേന്ദ്രസർക്കാറിന്റെ വൈദ്യുതി നിയമ ഭേദഗതി ബിൽ പിൻവലിക്കുക എന്ന ആവശ്യമുയർത്തി നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് എഞ്ചിനീയേഴ്സ് (എൻ.സി.സി.ഒ.ഇ.ഇ.ഇ) ആയിരം ജനസഭകൾ സംഘടിപ്പിക്കും. ഒക്ടോബർ 20 നാണ് കൊയിലാണ്ടി ടൗണിൽ ജനസഭ നടക്കുക. ഇതിനായുള്ള സ്വാഗതസംഘം രൂപീകരിച്ചു.

കൊയിലാണ്ടിയിലെ ചെത്തുതൊഴിലാളി മന്ദിരത്തിലാണ് സ്വാഗതസംഘം രൂപീകരണ യോഗം നടന്നത്. മുൻ എം.എൽ.എ കെ.ദാസൻ യോഗം ഉദ്ഘാടനം ചെയ്തു. കെ.ശശീന്ദ്രൻ അധ്യക്ഷനായി. ജിജി (ഒ.എ), ഷാജി.എം (ഡബ്ല്യു.എ), ജി.കെ.രാജൻ എന്നിവർ സംസാരിച്ചു.

സ്വാഗതസംഘത്തിന്റെ ചെയർമാനായി വി.സുന്ദരൻ മാസ്റ്ററെ യോഗം തെരഞ്ഞെടുത്തു. വൈസ് ചെയർമാനായി പത്മനാഭൻ.എം, അഡ്വ. സുനിൽ മോഹൻ, കബീർ സലാല എന്നിവരെയും കൺവീനറായി കെ.ശശീന്ദ്രനെയും ജോയിന്റ് കൺവീനർമാരായി സുനിലേശൻ, എൻ.കെ.ഭാസ്കരൻ എന്നിവരെയും ട്രഷററായി കെ.സുരേഷ് കുമാറിനെയും യോഗം തെരഞ്ഞെടുത്തു. കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല, നഗരസഭാ ചെയർപേഴ്സൺ സുധ.കെ.പി എന്നിവർ സ്വാഗതസംഘത്തിന്റെ രക്ഷാധികാരികളായി പ്രവർത്തിക്കും.