നടുവത്തൂർ തെരു ഗണപതി പരദേവത ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണകലശത്തിന് നാളെ സമാപനം


കീഴരിയൂർ: നടുവത്തൂർ തെരു ഗണപതി പരദേവത ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണകലശം നാളെ സമാപിക്കും. രാവിലെ 6.10 മുതൽ 6.28 വരെ ചിത്ര നക്ഷത്രത്തിലുള്ള മുഹൂർത്തത്തിൽ നടക്കുന്ന ബ്രഹ്മകലശാഭിഷേകത്തോടെയാണ് അഷ്ടബന്ധ നവീകരണകലശം സമാപിക്കുക.

ക്ഷേത്രം തന്ത്രി പാതിരിശ്ശേരി മിഥുൻ നാരായണൻ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രം മേൽശാന്തി ചാലോട് ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. ജൂൺ ആറിനാണ് അഷ്ടബന്ധ നവീകരണകലശം ആരംഭിച്ചത്.

സുദർശന ഹോമം, ഭഗവതി സേവ, ആവാഹനം, തിലകഹോമം, സുകൃതം സായൂജ്യപൂജ, ആചാര്യവരണം, പ്രസാദ ശുദ്ധി, രാക്ഷോഘന ഹോമം, വാസ്തു ഹോമം, വാസ്തു കലശം, വാസ്തുബലി, വാസ്തു കലശാഭിഷേകം, ഭഗവതിസേവ, കുണ്ഡ ശുദ്ധി, അത്താഴപൂജ, പഞ്ചകാന്തം ശുദ്ധി, പ്രോക്തം, പ്രായശ്ചിത്വം, ശാന്തി ഹോമം, ഹോമകലശാഭിഷേകം, തത്വ ഹോമം, തത്വ കലശം, കുംഭേശ കർക്കരി പൂജ, അധിവാസ ഹോമം, കലശാധിവാസം തുടങ്ങിയ ചടങ്ങുകൾ വിവിധ ദിവസങ്ങളിലായി നടന്നു.

നാളെ രാവിലെ അഭിഷേകം, മലർനിവേദ്യം, ഗണപതിഹോമം, ഉഷപൂജ, പരികലശാഭിഷേകം എന്നിവ നടക്കും. തുടർന്നാണ് ബ്രഹ്മകലശാഭിഷേകത്തോടുകൂടി ഉച്ച പൂജ നടക്കുക.