പ്രമുഖ തച്ചുശാസ്ത്ര വിദഗ്ധന്‍ നടേരി കുളമുള്ളതില്‍ കെ.പി.രാധാകൃഷ്ണന്‍ ആചാരി അന്തരിച്ചു


കൊയിലാണ്ടി: പ്രമുഖ തച്ചുശാസ്ത്ര വിദഗ്ധന്‍ നടേരി കുളമുള്ളതില്‍
കെ.പി.രാധാകൃഷ്ണന്‍ ആചാരി അന്തരിച്ചു. 85 വയസാണ്. നടേരി കാവുംവട്ടം പറേച്ചാല്‍ ദേവി ക്ഷേത്രം ട്രസ്റ്റിബോര്‍ഡ് ചെയര്‍മാനും ക്ഷേത്ര തന്ത്രിയും കാരണവരുമായിരുന്നു. കൊട്ടിയൂര്‍ പെരുമാള്‍ ക്ഷേത്രം കമ്മിറ്റി അംഗം,നടേരി നരസിംഹമൂര്‍ത്തി ക്ഷേത്രം പ്രസിഡന്റ്, കുതിരക്കുട അയ്യപ്പ ക്ഷേത്രം ട്രഷറര്‍ എന്നി നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പരേതയായ ജാനകിയാണ് ഭാര്യ. മക്കള്‍: സുജാതന്‍(വിമുക്തഭടന്‍), സോജ, സുനിതി.
മരുമക്കള്‍: പ്രമീള, കരുണാകരന്‍, രമേശന്‍ (നന്മണ്ട).
സഹോദരങ്ങള്‍: നാണു, ശങ്കരന്‍കുട്ടി, പരേതരായ വിജയന്‍, എം.പി.ചന്ദ്രന്‍, സദാനന്ദന്‍.

സംസ്‌ക്കാരം ഞായറാഴ്ച രാവിലെ എട്ട് മണിയ്ക്ക് വീട്ടുവളപ്പില്‍.

[bot1]