‘എൻ്റെ ഇന്ത്യ, എവിടെ ജോലി, എവിടെ ജനാധിപത്യം’; ഡി.വൈ.എഫ്.ഐയുടെ ഫ്രീഡം സ്ട്രീറ്റ് പ്രചാരണ ജാഥയ്ക്ക് കൊയിലാണ്ടിയിൽ വൻ സ്വീകരണം; മഴയിലും കാത്തു നിന്നത് ആയിരത്തിലധികം പേർ (ചിത്രങ്ങൾ കാണാം)


കൊയിലാണ്ടി: മഴയിലും ചോരാത്ത വീര്യമായിരുന്നു ഇന്ന് കൊയിലാണ്ടി സാക്ഷ്യം വഹിച്ചത്. മഴ ചിന്നുമ്പോഴും ആയിരത്തിലധികം പേർ കാത്തു നിന്നു, ഫ്രീഡം സ്ട്രീറ്റിൻ്റെ പ്രചരണ ജാഥ സ്വീകരിക്കുവാനായി.

എൻ്റെ ഇന്ത്യ, എവിടെ ജോലി, എവിടെ ജനാധിപത്യം എന്ന മുദ്രാവാക്യമുയർത്തി സ്വാതന്ത്ര്യദിനത്തിൽ ഡി വൈ എഫ് ഐ സംഘടിപ്പിക്കുന്ന ഫ്രീഡം സ്ട്രീറ്റിൻ്റെ പ്രചരണാർത്ഥമുള്ള ജാഥയാണ് കൊയിലാണ്ടിയിൽ എത്തിയത്. സംസ്ഥാന പ്രസിഡൻ്റ് വി വസീഫ് ആണ് വടക്കൻ മേഖലയിലെ ജാഥ നയിക്കുന്നത്. അഞ്ചരയോടെയാണ് ജാഥ കൊയിലാണ്ടിയിൽ എത്തിയത്.

ജാഥ ക്യാപ്റ്റൻ വി.വസീഫ് ജാഥാംഗങ്ങളായ ആർ.രാഹുൽ, എം.വി.ഹിമ എന്നിവർ സംസാരിച്ചു. കെ.കെ സതീഷ് ബാബു അധ്യക്ഷത വഹിച്ചു. കെ കെ മുഹമ്മദ്, പി വിശ്വൻ, ടി കെ ചന്ദ്രൻ എന്നിവർ പങ്കെടുത്തു. എൻ ബിജീഷ് സ്വാഗതം പറഞ്ഞു.