പഠനത്തോടൊപ്പം ഇനി ആരോ​ഗ്യവും സംരക്ഷിക്കാം; ജി.എച്ച്.എസ്.എസ് പന്തലായനിയിൽ വിദ്യാർത്ഥികൾക്കായി മൾട്ടി ജിം


കൊയിലാണ്ടി: ഗവ: ഹയർ സെക്കന്ററി സ്കൂൾ പന്തലായനിയിൽ നിർമ്മിച്ച മൾട്ടി ജിം ഉപകരണങ്ങളുടെ ഉദ്ഘാടനം കാനത്തിൽ ജമീല എം.എൽ.എ നിർവ്വഹിച്ചു. നഗരസഭയിലെ 2022 – 23 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജിം നിർമ്മിച്ചത്. പരിപാടിയുടെ ഭാ​ഗമായി നടന്ന ജൈവ വൈവിധ്യ ക്ലബ് മുൻസിപ്പൽ തല ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് നിർവ്വഹിച്ചു.

ചടങ്ങിൽ വൈസ് ചെയർമാൻ അഡ്വ: കെ. സത്യന്റെ അദ്ധ്യക്ഷത വ​ഹിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള ഉപഹാര വിതരണം എം.എൽ.എ നിർവ്വഹിച്ചു.

നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ കെ.എ. ഇന്ദിര ടീച്ചർ, നിജില പറവക്കൊടി, വാർഡ് കൗൺസിലർ പ്രജില, കെ.കെ വൈശാഖ്, എച്ച് എം ഗീത ടീച്ചർ എന്നിവർ സംസാരിച്ചു. എ.പി. പ്രബിത്ത് മാസ്റ്റർ സ്വാഗതവുംഹെഡ് മിസ്ട്രസ് എകെ ഗീത നന്ദിയും പറഞ്ഞു.

Summary: Multi gym started at panthalayani ghss