Tag: Panthalayani GHSS

Total 4 Posts

കൊയിലാണ്ടി സബ്ജില്ലാ കബഡി ടൂര്‍ണമെന്റില്‍ ഓവറോള്‍ കിരീടം ചൂടി പന്തലായനി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

കൊയിലാണ്ടി: കൊയിലാണ്ടി സബ്ജില്ലാ കബഡി ടൂര്‍ണമെന്റില്‍ ഓവറോള്‍ കിരീടം നേടി പന്തലായനി ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍. സീനിയര്‍ ബോയ്‌സ്, സീനിയര്‍ ഗേള്‍സ്, ജൂനിയര്‍ ഗേള്‍സ്, ജൂനിയര്‍ ബോയ്‌സ് എന്നീ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനവും സബ് ജൂനിയര്‍ ഗേള്‍സില്‍ രണ്ടാം സ്ഥാനവും സബ് ജൂനിയര്‍ ബോയ്‌സില്‍ മൂന്നാം സ്ഥാനവും നേടിയാണ് ജി.എച്ച്.എസ്.എസ് പന്തലായനി കിരീടം ചൂടിയത്. പന്തലായനി

‘ഉച്ചഭക്ഷണാവശിഷ്ടം സ്‌കൂളില്‍ ഉപേക്ഷിക്കരുത്, വീട്ടിലേക്ക് കൊണ്ടുപോകണം’; കുട്ടികള്‍ക്കായുള്ള പന്തലായനി ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ നിര്‍ദ്ദേശം വിവാദമായി, പ്രതിഷേധവുമായി രക്ഷിതാക്കള്‍

കൊയിലാണ്ടി: ഉച്ചഭക്ഷണാവശിഷ്ടങ്ങളുണ്ടെങ്കില്‍ അത് വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോകണമെന്നുള്ള പന്തലായനി ഗവ ഹൈസ്‌കൂളിന്റെ നിര്‍ദേശത്തിനെതിരെ രക്ഷിതാക്കള്‍ക്കിടയില്‍ പ്രതിഷേധം. സ്‌കൂള്‍ തുറന്നതിനു പിന്നാലെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ക്ലാസ് ടീച്ചര്‍മാര്‍ ഫോര്‍വേര്‍ഡ് ചെയ്ത നിര്‍ദേശമാണ് പ്രതിഷേധത്തിനിടയാക്കിയത്. ”പ്രിയപ്പെട്ട രക്ഷിതാക്കളേ, നാളെ മുതല്‍ സ്‌കൂളില്‍ ഉച്ചഭക്ഷണ വിതരണമുണ്ടായിരിക്കും. കുട്ടികള്‍ പ്ലേറ്റിനു പകരം അടപ്പുളള പാത്രം കൊണ്ടുവരണം. ഭക്ഷണാവശിഷ്ടങ്ങള്‍ ഉണ്ടെങ്കില്‍ വീട്ടിലേക്ക് തിരിച്ചു കൊണ്ട്

പഠനത്തോടൊപ്പം ഇനി ആരോ​ഗ്യവും സംരക്ഷിക്കാം; ജി.എച്ച്.എസ്.എസ് പന്തലായനിയിൽ വിദ്യാർത്ഥികൾക്കായി മൾട്ടി ജിം

കൊയിലാണ്ടി: ഗവ: ഹയർ സെക്കന്ററി സ്കൂൾ പന്തലായനിയിൽ നിർമ്മിച്ച മൾട്ടി ജിം ഉപകരണങ്ങളുടെ ഉദ്ഘാടനം കാനത്തിൽ ജമീല എം.എൽ.എ നിർവ്വഹിച്ചു. നഗരസഭയിലെ 2022 – 23 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജിം നിർമ്മിച്ചത്. പരിപാടിയുടെ ഭാ​ഗമായി നടന്ന ജൈവ വൈവിധ്യ ക്ലബ് മുൻസിപ്പൽ തല ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് നിർവ്വഹിച്ചു. ചടങ്ങിൽ വൈസ് ചെയർമാൻ

കാലാവസ്ഥാ നിരീക്ഷകരായി കുട്ടികളെത്തും; പന്തലായനി എച്ച്.എസ്.എസ് ഉള്‍പ്പെടെ ജില്ലയിലെ പതിനെട്ട് സ്‌കൂളുകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വരുന്നു

കൊയിലാണ്ടി: കേരള സര്‍ക്കാറിന്റെ നൂറു ദിന കര്‍മ പദ്ധതിയുടെ ഭാഗമായി സമഗ്ര ശിക്ഷ കേരള സ്കൂളുകളില്‍ വെതര്‍ സ്റ്റേഷനുകള്‍ ഒരുക്കുന്നു. പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വരുന്ന സ്കൂളുകളുടെ ലിസ്റ്റില്‍ കൊയിലാണ്ടി പന്തലായനി ഗവ ഗേള്‍സ് എച്ച്.എസ്.എസ്സ്, നടുവണ്ണൂര്‍ എച്ച്.എസ്.എസ്, അത്തോളി എച്ച്.എസ്.എസ് തുടങ്ങിയവയും ഇടം പിടിച്ചിട്ടുണ്ട്. കേരളത്തില്‍ ഭൂമിശാസ്ത്രം ഐച്ഛിക