വർഷങ്ങളായി രാവിലെയും വൈകുന്നേരവുമുള്ള കഠിന പരിശീലനം, ക്രമീകൃതമായ ആഹാരം; മിസ്റ്റര്‍ കേരള പൊലീസ് 2022 ൽ രണ്ടാം സ്ഥാനം നേടി കൊയിലാണ്ടി ട്രാഫിക്ക് പോലീസ് വിജേഷ്


കൊയിലാണ്ടി: ‘ഇത്തവണ എഴുപത്തിയഞ്ച് കിലോ ബോഡി ബിൽഡിങ്ങിലാണ് മത്സരിച്ചത്. ഏറെ നാളത്തെ കഠിനാധ്വാനം ആണ്. എല്ലാവരും ഒപ്പം നിന്നു’. മിസ്റ്റര്‍ കേരള പൊലീസ് 2022ൽ രണ്ടാം സ്ഥാനം നേടി കൊയിലാണ്ടി പോലീസ് വിജീഷ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് വച്ചു നടന്ന കേരള പൊലീസിന്‍റെ ശരീരസൗന്ദര്യ മത്സരത്തിലെ ഒരു വിഭാഗത്തിലാണ് വിജേഷ് വിജയം നേടിയത്.

‘എഴുപത്തിയഞ്ച് കിലോ വിഭാഗത്തിലാണ് മത്സരിച്ചത്. വർഷങ്ങളായി ജിമ്മിൽ ട്രെയിനിങ് നടത്തുന്നുണ്ട്. കൊയിലാണ്ടി ഫിറ്റ്നസ് ടൈം ജിമ്മിലാണു ഞാൻ ട്രെയിനിംഗ് നടത്തുന്നത്. ജീവൻ ആയിരുന്നു എന്റെ ട്രെയിനർ. അഞ്ചാറ് മാസമായി സാധാരണയിൽ നിന്നു കൂടുതലായി പരിശ്രമത്തിലായിരുന്നു. രാവിലെയും വൈകിട്ടും കഠിന പരിശീലനമുണ്ടായിരുന്നു. ആഹാരത്തിലും ഏറെ ക്രമീകണങ്ങൾ വരുത്തിയിരുന്നു. കുടുംബവും സി. ഐ സാറുൾപ്പെടെ മുഴുവൻ പോലീസുകാരും പൂർണ്ണ പിന്തുണയോടെ ഒപ്പം നിന്നതായും ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായ വിജേഷ് പറഞ്ഞു.

എണ്ണയും മധുരയുമൊന്നുമില്ലാതെ പ്രത്യേക തരം ഭക്ഷണമാണ് കഴിക്കുന്നത്, ഭാര്യയും അമ്മയുമാണ് ഇതൊരുക്കി തരുന്നത്. അവരുടെ പ്രചോദനം കൂടെയുണ്ടായിരുന്നു. കിഴക്കേകോട്ട ഗാന്ധിപാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ട്രോഫി നൽകി. അൻപത്തിയഞ്ചു കിലോഗ്രാം മുതൽ വിവിധ ഭാരങ്ങളിലായി നിരവധി വിഭാഗങ്ങളിൽ മത്സരം നടന്നു.

കലാംഗന്‍ സെന്‍ര്‍ ഫോര്‍ ഡാന്‍സ് ആന്‍റ് മ്യൂസിക് അവതരിപ്പിച്ച ക്ലാസിക്കല്‍ നൃത്തം, മനു പൂജപ്പുരയുടെ മാജിക് ഷോ, നേഹാ പ്രദീപും സംഘത്തിന്റെയും ഗാനമേള, മന്ത്ര ഡാന്‍സ് ആന്‍റ് ഫിറ്റ്നെസ് സ്റ്റുഡിയോയുടെ ഫ്യൂഷന്‍ ഡാന്‍സ്, കേരളാ പൊലീസ് വനിത ജിം ടീമിന്‍റെ തിരുവാതിര എന്നിവയും ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി.