കൊയിലാണ്ടി – ഊരള്ളൂർ യാത്രക്കിടയിൽ 25000 രൂപയും രേഖകളുമടങ്ങിയ സഞ്ചി നഷ്ടപ്പെട്ടതായി പരാതി


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി – ഊരള്ളൂർ യാത്രക്കിടയിൽ പണവും രേഖകളുമടങ്ങിയ സഞ്ചി നഷ്ടപ്പെട്ടതായി പരാതി. വെങ്ങളം സ്വദേശി മമ്മൂക്കോയയുടെ പണമാണ് നഷ്ടപ്പെട്ടത്. സഞ്ചിയിൽ 25,000 രൂപ, ആധാർ കാർഡ്, എടിഎം കാർഡ്, ഡ്രൈവിംഗ് ലൈസൻസ് ഫോൺ എന്നിവയാണ് ഉണ്ടായിരുന്നത്.

Advertisement

ബൈക്കിൽ സഞ്ചരിക്കവെ ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്കും രണ്ടിനുമിടയിലാണ് സംഭവം. കൊയിലാണ്ടി പോലീസിൽ പരാതി നൽകി. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 91881401201, 8943687139 നമ്പറിൽ ബന്ധപ്പെടുക.

Advertisement
Advertisement