”കൊയിലാണ്ടിയില്‍ തുണിക്കടയില്‍ കയറി തൊഴിലുടമയെയും ഭാര്യയെയും മര്‍ദ്ദിച്ചവരെ അറസ്റ്റ് ചെയ്യുക”; പ്രതിഷേധ പ്രകടനം നടത്തി മര്‍ച്ചന്റ് അസോസിയേഷനും ടെക്‌സ്‌റ്റൈല്‍സ് അസോസിയേഷനും


കൊയിലാണ്ടി: ഈസ്റ്റ് റോഡിലെ ഡ്രസ് എംപയര്‍ എന്ന തുണിക്കടയില്‍ കയറി തൊഴിലുടമയെ മര്‍ദ്ദിക്കുകയും, ഭാര്യയെ കൈയേറ്റം ചെയ്ത് സ്ഥാപനത്തില്‍ നാശനഷ്ടവും വരുത്തിയതിനെതിരെ കൊയിലാണ്ടി മര്‍ച്ചന്റ് അസോസിയേഷന്റെയും കേരള ടെക്‌സ്‌റ്റൈല്‍സ് അസോസിയേഷന്റെയും അഭിമുഖ്യത്തില്‍ വമ്പിച്ച പ്രതിഷേധ പ്രകടനം നടത്തി.

കടയില്‍ അതിക്രമിച്ച് കയറി ഗുണ്ടായിസം കാണിച്ചവരെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണമെന്ന് പ്രതിഷേധ യോഗം പോലീസ് അധികാരികളോടും ശക്തമായി ആവശ്യപ്പെട്ടു. പ്രകടനത്തിന് അമേത്ത് കുഞ്ഞഹമ്മദ് സി.കെ.സുനില്‍ പ്രകാശ്, കെ.വി.നസീര്‍, കെ.കെ.ഗോപാലകൃഷ്ണന്‍, നൗഷാദ് ഡിലക്‌സ്, പി.കെ.മനീഷ്, ബി.എച്ച്.ഹാഷിം, യു.കെ.അസീസ്, സുകന്യ ബാബു, പ്രേമന്‍ നന്മന എന്നിവര്‍ സംസാരിച്ചു.