വിത്ത് വിതരണം തുടങ്ങി, നാട്ടിലെമ്പാടും ഇനി മഞ്ഞള്‍ വിളയും; മഞ്ഞള്‍ ഗ്രാമം പദ്ധതിക്ക് തുടക്കമിട്ട് കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത്
കീഴരിയൂര്‍: ഗ്രാമ പഞ്ചായത്തില്‍ മഞ്ഞള്‍ കൃഷി വ്യാപിപ്പിക്കുന്നതിനായി സമഗ്ര കാര്‍ഷിക വികസന പദ്ധതിയിലുള്‍പ്പെടുത്തി മഞ്ഞള്‍ ഗ്രാമം പദ്ധതി ആരംഭിച്ചു. പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും മഞ്ഞള്‍ വിത്ത് വിതരണം നടത്തുകയും അത് കൃഷി ചെയ്ത് മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നതിന്നും വേണ്ടിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
വിത്ത് വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.നിര്‍മ്മല ടീച്ചര്‍ ഉല്‍ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.എം.സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഐ.സജീവന്‍ മാസ്റ്റര്‍ സ്വാഗതവും കൃഷി ആഫീസര്‍ അശ്വതി ഹര്‍ഷന്‍ നന്ദിയും പറഞ്ഞു. കൃഷി ഭവന്‍ ഉദ്യോഗസ്ഥരായ ആതിര.പി.പി, വിസ്മയ.പി.വി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.