സംസ്ഥാന പാതയിൽ കന്നൂരിലെ വാഹനാപകടം; കാറും ബൈക്കും കൂട്ടിയിട്ടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കക്കഞ്ചേരി സ്വദേശി മരിച്ചു


കൊയിലാണ്ടി: കന്നൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മുണ്ടോത്ത് കക്കഞ്ചേരി എളേടത്ത് പറമ്പത്ത് പ്രണൂപ് ആണ് മരിച്ചത്. മുപ്പത്തിയഞ്ച് വയസായിരുന്നു. പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയില്‍ കന്നൂര് അങ്ങാടിയിലാണ് അപകടമുണ്ടായത്. കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന കാറും താമരശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തില്‍ പ്രണൂബും സഹയാത്രികനും റോഡിലേക്ക് തെറിച്ച് വീണു. ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും പ്രണൂബിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. എളേടത്ത് പറമ്പത്ത് പ്രകാശന്റെയുംഅനിതയുടെയും മകനാണ്. ഭാഗ്യയാണ് ഭാര്യ. സഹോദരന്‍ അനൂപ്.