മുക്കത്ത് മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിലായി


മു​ക്കം: വിൽപ്പനയ്ക്കെത്തിച്ച എം.ഡി.എം.എയുമായി മുക്കത്ത് യുവാവ് പിടിയിലായി. കീ​ഴു​പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ലെകു​നി​യി​ൽ സ്വ​ദേ​ശി വേ​ലി​പ്പു​റ​വ​ൻ ജ​സ്‌​ലീം ആ​ണ് മു​ക്കം പൊലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വി​ൽ​പ​ന​ക്കെ​ത്തി​ച്ച 5.58 ഗ്രാം ​എം.​ഡി.​എം.എയാണ് ഇയാളിൽ നിന്ന് പൊലീസ് പിടികൂടിയത്.

നോ​ർ​ത്ത് കാ​ര​ശ്ശേ​രി​യി​ലെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത് ഉ​പ​ഭോ​ക്താ​വി​നെ കാ​ത്തി​രി​ക്കു​ന്ന​തി​നി​ട​യി​ലാണ് മു​ക്കം പൊ​ലീ​സെത്തി ഇയാളെ പിടികൂടിയത്. പൊലീസിന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ലായിരുന്നു പ​രി​ശോ​ധ​ന.

പെ​ൺ​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നാ​യാ​ണ് മ​യ​ക്കു മ​രു​ന്ന് എ​ത്തി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. മു​ക്കം എ​സ്.ഐ നൗ​ഷാ​ദിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊലീ​സ് സം​ഘ​മാ​ണ് ഇയാളെ പിടികൂടിയത്. ഷി​ബി​ൽ ജോ​സ​ഫ്, അ​ബ്ദു​ൽ റ​ഷീ​ദ്, അ​ഭി​ലാ​ഷ്, ബോ​ബി ആ​ൻ​ഡ്രൂ​സ് എ​ന്നി​വ​ർ സംഘത്തിൽ ഉണ്ടായിരുന്നു.