മൂടാടിയിൽ വൻഅപകടം; ബസ്സും ക്രൂയിസറും കാറും ബൈക്കും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്


മൂടാടി: ദേശീയ പാതയിൽ മൂടാടിയിലുണ്ടായ വാഹനാപകടത്തിൽ നിരവധി പേർക്ക്. കെ.എസ്.ആർ.ടി.സി ബസ്സും, ട്രാവലറും, കാറും, ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വെെകീട്ട് നാലെ മുക്കാലോടെയാണ് അപകടം നടന്നത്.

കോഴിക്കോട് ഭാ​ഗത്തുനിന്ന് കല്യാണത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിൽ പരിക്കേറ്റവരെ ഉടനെ അടുത്തുള്ള ആശുപത്രിയിലേക്കും കൊയിലാണ്ടി ​ഗവ. താലൂക്ക് ആശുപത്രിയിലേക്കും മാറ്റി.

കോഴിക്കോട് ഭാ​ഗത്തുനിന്നും വടകര ഭാ​ഗത്തേക്ക് പോവുകയായിരുന്ന കാറും കെ.എസ്.ആർ.ടി.സി ബസും കോയിലാണ്ടി ഭാ​ഗത്തേക്ക് പോവുകയായിരുന്ന ക്രൂയിസറും ബെെക്കുമാണ് അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് ദേശീയപാതായിൽ ​ഗതാ​ഗത തടസം നേരിട്ടിരുന്നു.

Related News- ക്രൂയിസർ എതിരെ വന്ന കെ.എസ്.ആർ.ടി ബസ്സിൽ ഇടിച്ചു, പിന്നാലെ മറ്റു വാഹനങ്ങളും കൂട്ടിയിടിച്ചു; മൂടാടിയിലെ വാഹനാപകടത്തിൽ കുട്ടികൾ ഉൾപ്പെടെ 12 പേർക്ക് പരിക്ക്

Summary: Major accident in Moodadi. A bus, a traveler, a car and a bike collided and several people were injured