ദേശീയ ഗെയിംസില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയ ഷെഫിലിക്ക് നാടിന്റെയും കോളേജിന്റെയും വമ്പന്‍ സ്വീകരണം          


കൊയിലാണ്ടി: 37-ാംമത് ഗോവ ദേശീയ ഗെയിംസില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയ മുചുകുന്ന് എസ്.എ.ആര്‍.ബി.ടി.എം കോളേജിലെ വിദ്യാര്‍ത്ഥിനി ഷെഫിലി ഷിഹാദിന് സ്വീകരണവുമായി നാട്ടുകാരും കോളേജ് വിദ്യാര്‍ത്ഥികളും. കൈപ്പോര് വിഭാഗത്തിലാണ് ഷെഫിലി സ്വര്‍ണം കരസ്ഥമാക്കിയത്. കോളേജിലെ രണ്ടാംവര്‍ഷ ബി.കോ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ഷെഫിലി.

75 കിലോ താഴെയുള്ള വിഭാഗത്തിലാണ് ഷെഫിലി മത്സരിച്ചത്. ഫൈനലില്‍ ഉത്തര്‍പ്രദേശ് സ്വദേശിയ്ക്കെതിരെ വാശിയേറിയ പോരാട്ടമാണ് ഷെഫ്ലി കാഴ്ച വെച്ചത്. കളരി പയറ്റിന് പുറമെ ജൂഡോ സംസ്ഥാന ചാമ്പ്യന്‍ കൂടിയാണ് ഷെഫ്ലി.

ആനക്കുളത്തു നിന്നും ആരംഭിച്ച സ്വീകരണം മുചുകുന്ന് കോളേജ് വരെ നീണ്ടു. യുവജന സംഘടനകള്‍ പൊതുജനങ്ങള്‍, വ്യാപാരി സമൂഹം, കൊയ്‌ലോതും പടി ബില്‍വാലി ക്ലബ്ബ് എന്നിവര്‍ സ്വീകരണത്തില്‍ പങ്കു ചേര്‍ന്നു. മുചുകുന്ന് കോളേജില്‍ വച്ച് നടത്തിയ സ്വീകരണ പരിപാടിയില്‍ ഷെഫിലിക്കൊപ്പം തന്നെ ഗുരുക്കള്‍മാരായ അഷ്‌റഫ് ഗുരുക്കളുടെയും കുഞ്ഞിമൂസ ഗുരുക്കള്‍ക്കും പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു.

ചടങ്ങില്‍ പത്മശ്രീ മീനാക്ഷി അമ്മ വിശിഷ്ടാതിഥിയായിരുന്നു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ ശിവകുമാര്‍, കോളേജ് പ്രിന്‍സിപ്പല്‍ അനില്‍ ഷാജി, വൈസ് പ്രസിഡണ്ട് അന്‍വര്‍ സാദത്ത്, കോളേജ് കായിക വകുപ്പ് മേധാവി അനീഷ് ബാബു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.

ദേശീയ ഗെയിംസില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയ ഷെഫിലിക്ക് നാടിന്റെയും കോളേജിന്റെയും വമ്പന്‍ സ്വീകരണം