അരിക്കുളം-തറമ്മല്‍ സുബ്ബുലുസ്സലാം മദ്രസയില്‍ പഠനം സ്മാര്‍ട്ടാകും; സ്മാര്‍ട്ട് ക്ലാസ് റൂം ഒരുക്കി മഹല്ല് പ്രവാസി കോഡിനേഷന്‍ കമ്മിറ്റി


പേരാമ്പ്ര: അരിക്കുളം – തറമ്മല്‍ സുബുലുസ്സലാം മദ്രസയില്‍ മഹല്ല് പ്രവാസി കോഡിനേഷന്‍ കമ്മിറ്റിയുടെ സാമ്പത്തിക സഹായത്തോടെ സ്മാര്‍ട്ട് ക്‌ളാസ്സ് റൂം ഒരുക്കി. മഹല്ല് പ്രസിഡണ്ട് ടി.പി.പര്യയിക്കുട്ടി ഹാജി സ്മാര്‍ട്ട് ക്‌ളാസ്സ് റും ഉദ്ഘാടനം ചെയ്തു.

മഹല്ല് ജനറല്‍ സെക്രട്ടറി എം.പി.അബ്ദുല്‍ മജീദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. അജ്മല്‍ മശ്ഹൂര്‍ തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. മഹല്ല് ഖത്തീബ് ഇ.കെ.അഹമ്മത് മൗലവി, സ്വദര്‍ മുഅല്ലിം എന്‍.അബ്ദുല്‍ അസീസ് സഖാഫി, തറമ്മല്‍ അമ്മത്, അബ്ദുള്ളക്കുട്ടി ഹാജി, എം.എം.അബ്ദുല്‍ അസീസ്, നൗഷാദ് മുസ്ലിയാര്‍, എം.പി.അമ്മത്, സാജിദ് പി.ഖാസിം ഇ.കെ, കെ.വി ബഷീര്‍ എന്നിവര്‍ പങ്കെടുത്തു. തറമ്മല്‍ അബ്ദുസ്സലാം സ്വാഗതവും ജലീല്‍ കുനിക്കാട്ട് നന്ദിയും പറഞ്ഞു.