കൊയിലാണ്ടി സ്റ്റേഡിയം നഗരസഭയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് എല്‍ ഡി എഫ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റി


കൊയിലാണ്ടി: കൊയിലാണ്ടി സ്‌റ്റേഡിയം നഗരസഭയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് എന്‍.ഡി എഫ്. കൊയിലാണ്ടിയുടെ കായികവും, രാഷ്ട്രീയവും സാംസ്‌ക്കാരികവുമായ വളര്‍ച്ചക്ക് സാക്ഷ്യം വഹിച്ച സ്റ്റേഡിയം ഇരുപത്തി അഞ്ച് വര്‍ഷത്തേക്ക് സ്‌പോര്‍ട്‌സ് കൗണ്‍സിലിന് പാട്ടകരാറിന് നല്‍കിയ ഭൂമി കരാര്‍ അവസാനിച്ചതിനാല്‍ നഗരസഭയ്ക്ക് കൈമാറണെന്നാണ് ആവശ്യം.

]mid1]

തുടര്‍ നടത്തിപ്പ് ചുമതല കൊയിലാണ്ടി നഗരസഭയ്ക്ക് കൈമാറണമെന്ന്എല്‍.ഡി.എഫ് നിയോജക മണ്ഡലം കമ്മററി സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ മുന്‍ എം.എല്‍.എ. കെ.ദാസന്‍ അധ്യക്ഷത വഹിച്ചു.

മണ്ഡലം കണ്‍വീനര്‍ ഇ.കെ.അജിത്ത്, ടി.കെ.ചന്ദ്രന്‍, പി.ബാബുരാജ്, എസ്. സുനില്‍ മോഹന്‍, കെ.ടി.എം. കോയ, ഇ.എസ്. രാജന്‍, സി.രമേശന്‍, രാമചന്ദ്രന്‍കുയ്യണ്ടി, കെ. റഷീദ്, സുരേഷ് മേലേപ്പറത്ത് എന്നിവര്‍ പ്രസംഗിച്ചു.