കോഴിക്കോട് മാളിക്കടവ് ജനറല്‍ ഐ.ടി ഐ യില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു; വിശദമായി അറിയാം


കോഴിക്കോട്: മാളിക്കടവ് ജനറല്‍ ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയുടെ ഒരു ഒഴിവിലേയ്ക്ക് താത്ക്കാലികാടിസ്ഥാനത്തില്‍ ജനറല്‍ വിഭാഗത്തില്‍പ്പെട്ട ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.

യോഗ്യത: എന്‍.ടി.സി/എന്‍.എ.സി. സര്‍ട്ടിഫിക്കറ്റും ബന്ധപ്പെട്ട ട്രേഡില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും, അല്ലെങ്കില്‍ സിവില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ജനനത്തീയ്യതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 11 നു രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍ : 0495 237701.