‘റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്‌കരിക്കുക’; സംസ്ഥാന വ്യാപകമായി നാളെ റേഷന്‍ കടകള്‍ അടച്ചിടും


കൊയിലാണ്ടി: റേഷന്‍ വ്യാപാരി സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നാളെ റേഷന്‍ കടകള്‍ അടച്ച് കോഴിക്കോട് കളക്ട്ടറേറ്റ്‌ന് മുന്നില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നു. സമര പരിപാടി വിജയിപ്പിക്കാന്‍ സംയുക്ത സമര സമിതിയും കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയും തീരുമാനിച്ചു.

കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ പൊതുവിതരണ മേഖലയോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്‌കരിക്കുക, കെ.ടി.പി.ഡി.എസ് ആക്ടിലെ അപാകം പരിഹരിക്കുക, റേഷന്‍ വ്യാപാരി ക്ഷേമനിധി കാര്യക്ഷ്മമാകുക എന്നിവ ഉന്നയിച്ചുകൊണ്ടാണ് റേഷന്‍ വ്യാപാരികള്‍ സംസ്ഥാന വ്യാപകമായി കടകള്‍ അടച്ച് സമരം നടത്തുന്നത്.

യോഗത്തില്‍ പുതുക്കോട്ട് രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി. പവിത്രന്‍, ശശി മങ്ങര, മാലേരി മൊയ്തു, യു. ഷിബു, കെ.കെ. പരീത്, ടി. സുഗതന്‍, വി.എം. ബഷീര്‍, കെ. ജനാര്‍ദ്ദനന്‍, കെ.കെ. പ്രകാശന്‍, സി.കെ. വിശ്വന്‍ എന്നിവര്‍ സംസാരിച്ചു.