ഇരട്ടത്തായമ്പക മുതല്‍ കരോക്ക ഗാനമേള വരെ; വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ ആറാട്ടുമഹോത്സവത്തിന് കൊടിയേറി


കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ ആറാട്ടുമഹോത്സവത്തിന് കൊടിയേറി. തന്ത്രി കക്കാടില്ലത്ത് പുരുഷോത്തമന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍. ഏഴു നാള്‍ നീണ്ടു നില്‍ക്കുന്ന ഉത്സവത്തിന്റെ ഭാഗമായി ഇന്ന് നീലാംബരി ഓര്‍ക്കസ്ട്ര വിയ്യൂര്‍ അവതരിപ്പിക്കുന്ന ഗാനമേള അരങ്ങേറും.

17ന് നെല്ല്യാടി ശ്രീരാഗം ആര്‍ട്‌സ് കൊയിലാണ്ടി അവതരിപ്പിക്കുന്ന വില്‍ കലാമേള ചിലപ്പതികാരവും 18ന് മാങ്കുറിശ്ശി മണികണ്ഠന്‍, സദനം അനൂപ് എന്നിവരുടെ ഇരട്ടത്തായമ്പകയും അരങ്ങേറും. തുടര്‍ന്ന് യംഗ് വോയ്‌സ് പന്തലായനി അവതരിപ്പിക്കുന്ന കരോക്ക ഗാനമേളയും നടക്കും.

19ന് ഗ്രാന്റ് മെഗാ നൈറ്റ്, 20ന് കാലത്ത് ഓട്ടന്‍തുള്ളല്‍, വൈകിട്ട് പൊതുജന വിയ്യൂരപ്പന്‍ കാഴ്ചവരവ്, നാമജപ ഘോഷയാത്ര എന്നിവയും നടക്കും. 21ന് വൈകിട്ട് കുട വരവ്, നിവേദ്യം വരവ്, പള്ളിവേട്ട, പാണ്ടിമേളത്തോടെയുള്ള മടക്ക എഴുന്നള്ളിപ്പ് എന്നിവയു സമാപന ദിവസമായ 22ന് കുളിച്ചാറാട്ടോടെ ഉത്സവം അവസാനിക്കും