കൊയിലാണ്ടി ഉപജില്ലാ കലോത്സവ നഗരിയിലും ഖത്തര്‍ ലോകകപ്പ് ആവേശം; പ്രവചന മത്സരം സംഘടിപ്പിച്ച് ഫൂഡ് കമ്മിറ്റി

കൊയിലാണ്ടി: ലോകം മുഴുവന്‍ മുഴുകിയിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ലഹരിയില്‍ നിന്ന് ഉപജില്ല കലോത്സവ നഗരിയും മാറിനിന്നില്ല. ആവേശകരമായ മത്സരമൊരുക്കിയാണ് ഭക്ഷണകമ്മിറ്റി ലോകകപ്പ് ആവേശം കലോത്സവനഗരിയിലെത്തിച്ചിരിക്കുന്നത്.
ഫുഡ് & വിന്‍ എന്നാണ് മത്സരത്തിന് പേരിട്ടിരിക്കുന്നത്. ഫുട്‌ബോള്‍ മത്സരത്തെക്കുറിച്ചായത് കൊണ്ടും, സംഘടിപ്പിക്കുന്നത് ഫൂഡ് കമ്മിറ്റി ആയക് കൊണ്ടും, പറയുമ്പോ ഫൂഡ് ആന്‍ഡ് വിന്‍ എന്നോ ഫുട് എന്നോ ഇഷ്ടം പോലെ പോലെ പറയാം.
അഞ്ച് ചോദ്യങ്ങളാണ് മത്സരത്തിലുള്ളത്.
ലോകകപ്പ് സെമി ഫൈനലില്‍ എത്തുന്നവര്‍, ഫൈനലിസ്റ്റുകള്‍, ലോകകപ്പ്ചാമ്പ്യന്‍സ്, ടോപ് സ്‌കോറര്‍(ഗോള്‍ഡന്‍ ബൂട്ട് ), മികച്ച കളിക്കാരന്‍(ഗോള്‍ഡന്‍ ബോള്‍) തുടങ്ങിയവയാണ് ചോദ്യങ്ങള്‍.
ഉത്തരം ശരിയായാല്‍ ക്യാഷ് പ്രൈസുണ്ട്. കൂടുതല്‍ പേര്‍ ശരിയായി പ്രവചിച്ചാല്‍ നറുക്കെടുപ്പിലൂടെ വിജയിയെ തിരഞ്ഞെടുക്കും. 3000 രൂപയാണ് പ്രൈസ്.
‘ഖത്തറില്‍ ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. നാടെങ്ങും ആഘോഷമാണ്. ആ ആവേശം കലാമേളയില്‍ എത്തുന്നവര്‍ക്കും നല്‍കാനാണ് ഇത്തരമൊരു മത്സരം’ – സംഘാടകരില്‍ ഒരാള്‍ പറയുന്നു.
ഫൂഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മത്സരത്തിന് വലിയ സ്വീകരണമാണ് വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്നും പൊതുജനങ്ങള്‍ക്കിടയില്‍ നിന്നും ലഭിക്കുന്നത്.
