Category: സബ്ജില്ല കലോത്സവം

Total 16 Posts

കലോത്സവാവേശം ഒന്നും ചോര്‍ന്ന് പോവില്ല, എല്ലാം ലിറ്റില്‍ കൈറ്റ്‌സിന്റെ ക്യാമറകളില്‍ ഭദ്രം

കൊയിലാണ്ടി: ഉപജില്ലാ കലോത്സവത്തിന്റെ ശ്രദ്ധേയമായ ഒരു നിമിഷം പോലും നഷ്ടപ്പെടാതെ പകര്‍ത്താനുള്ള ശ്രമത്തിലാണ് ഈ കൊച്ചുമിടുക്കര്‍. കലോത്സവ ലഹരിയുടെ ആവേശം അത് പോലെ പകര്‍ത്താന്‍ രാപകല്‍ ഓടി നടക്കുകയാണ് ജി.വി.എച്ച്.എസ്.എസിലെ ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങളായ വിദ്യാര്‍ഥികള്‍. ഇരുപത് വിദ്യാര്‍ഥികളടങ്ങുന്ന സംഘമാണ് ലിറ്റില്‍ കൈറ്റ്‌സിന് വേണ്ടി ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. ലീഡറായ നിവേദിന്റെ കീഴില്‍ ക്യാമറ കൈകാര്യം ചെയ്യുന്നതിനായി

പന്ത്രണ്ട് വേദികൾ, മൂവായിരത്തിലധികം മത്സരാർത്ഥികൾ, ഒഴുകിയെത്തിയ പതിനായിരങ്ങൾ; നാല് ദിവസം നീണ്ട കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിന് തിരശ്ശീല വീഴുമ്പോൾ മികവാർന്ന പ്രവർത്തനത്തിന് കയ്യടി നേടി പ്രോഗ്രാം കമ്മിറ്റി

കൊയിലാണ്ടി: നാലു ദിവസത്തെ ഉപജില്ലാ കലോത്സം അവസാനിക്കുമ്പോള്‍ പ്രോഗ്രാം കമ്മിറ്റിയുടെ മികവിന് കൂടി ‘എ ഗ്രേഡ്’ കിട്ടുകയാണ്. കാര്യക്ഷമമായ പ്രവര്‍ത്തനവും ആസൂത്രണവുമാണ് പ്രോഗ്രാം കമ്മിറ്റി കാഴ്ചവച്ചിരിക്കുന്നത്. കലാമേളയുടെ ഏറ്റവും പ്രധാനപ്പെട്ട കമ്മിറ്റിയാണ് പ്രോഗ്രാം കമ്മിറ്റി. പ്രോഗ്രാം കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ റെക്കോഡ് ചെയ്യാനുള്ള ഐ.ടി. വിംഗ്, സ്‌റ്റേജ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്‌റ്റേജ് വിംഗ് തുടങ്ങി നാലോലളം

ഇതാ പൊയില്‍ക്കാവിന്റെ നയന; അഞ്ച് ഫസ്റ്റ് എ ഗ്രേഡുകള്‍, സംസ്‌കൃതത്തിലും ഇംഗ്ലീഷിലും മിന്നിയ പ്രതിഭ

കൊയിലാണ്ടി: എട്ട് മത്സരങ്ങളില്‍ പങ്കെടുത്തു. അഞ്ചിലും ഫസ്റ്റ് എ ഗ്രേഡ്. പൊയില്‍ക്കാവ് ഹയര്‍സെക്കന്ററി സ്‌കൂളിന്റെ മിന്നും താരമായിരിക്കുകയാണ് നയന. ഇംഗ്ലീഷിലും സംസ്‌കൃതത്തിലും ഒരുപോലെ തിളങ്ങിയാണ് നയന ജില്ലാ കലോത്സവത്തിലേക്ക് യോഗ്യത നേടിയത്. പൊയില്‍ക്കാവ് ഹയര്‍സെക്കന്ററി സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ഥിയാണ് നയന. കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തില്‍ ഇംഗ്ലീഷ് റെസിറ്റേഷന്‍, സംസ്‌കൃതം റെസിറ്റേഷന്‍, സംസ്‌കൃതം അക്ഷരശ്ലോകം, പാഠകം

ഓടി നടന്നുള്ള വാര്‍ത്താ ശേഖരണം, സമഗ്രമായ റിപ്പോട്ടിംഗ്; കൊയിലാണ്ടി ഉപജില്ലാ കലോത്സവ വിശേഷങ്ങള്‍ അനുനിമിഷം കൊയിലാണ്ടിന്യൂസ് ഡോട്ട് കോമിന്‍റെ വായനക്കാരിലേക്കെത്തിച്ച് മീഡിയാ ക്ലബ്ബ് വിദ്യാര്‍ത്ഥിനികള്‍

സ്വന്തം ലേഖകൻ കൊയിലാണ്ടി: നാല് ദിവസം നീണ്ടുനിന്ന കലാമാമാങ്കത്തിന്റെ പൊലിമ ഒട്ടും ചോരാതെ വായനക്കാരിലേക്കെത്തിച്ച സന്തോഷത്തിലാണ് ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടിയിലെ മീഡിയ ക്ലബ് അംഗങ്ങളായ വിദ്യാര്‍ഥികള്‍. കൊയിലാണ്ടിന്യൂസ് ഡോട്ട് കോമും മീഡിയ ക്ലബ്ബും ഒന്നിച്ച് ചേര്‍ന്നാണ് ഇത്തവണത്തെ ഉപജില്ലാ കലോത്സവം സമഗ്രമായി റിപ്പോര്‍ട്ട് ചെയ്തത്. വേദികളിലും കലവറയിലും കമ്മിറ്റി മുറികളിലും ഓടി നടന്ന് വാര്‍ത്തകള്‍ ശേഖരിക്കാനും റിപ്പോര്‍ട്ട്

‘നാടോടിനൃത്തം, ഭരതനാട്യം, കുച്ചുപ്പുടി’; മൂന്ന് മത്സരങ്ങള്‍, മൂന്നിലും താരമായി തിരുവങ്ങൂരിന്റെ ആഗ്നേയ

കൊയിലാണ്ടി: ഉപജില്ല കലോത്സവത്തില്‍ മിന്നും താരമായി ആഗ്നേയ എസ്. നായര്‍. പങ്കെടുത്ത എല്ലാ മത്സരങ്ങളിലും ഒന്നാം സ്ഥാനം നേടി ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ആഗ്നേയ. തിരുവങ്ങൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് ഈ മിടുക്കി. നാടോടിനൃത്തം, ഭരതനാട്യം, കുച്ചുപ്പുടി എന്നീ ഇനങ്ങളിലാണ് ആഗ്നേയ മത്സരിച്ചത്. മൂന്നിലും ഫസ്റ്റ് എ ഗ്രേഡ് നേടി ജേതാവായി. നാലാം

ഇന്ന് അവസാന ദിനം; ബാന്‍ഡ് മേളം, മിമിക്രി, മോണോആക്ട്, ഉപജില്ലാ കലോത്സവത്തിലെ ഇന്നത്തെ ഇനങ്ങളും വേദികളും അറിയാം

കൊയിലാണ്ടി: ഉപജില്ലാ കലോത്സവം ഇന്ന് അവസാനിക്കും. ബാന്‍ഡ് മേളം, മോണോ ആക്ട്, മിമിക്രി, വഞ്ചിപ്പാട്ട് തുടങ്ങിയവയാണ് ഇന്നത്തെ മത്സരങ്ങള്‍. ഏഴ് വേദികളിലായാണ് ഇന്ന് കലോത്സവം അരങ്ങേറുക. ഇന്ന് നടക്കുന്ന മത്സരങ്ങളും വേദികളും വേദി 1 (സ്മാര്‍ട്ട് ഡ്രൈവിംഗ് സ്‌കൂള്‍ഗ്രൗണ്ട്) സംഘഗാനം വേദി 2 (സ്‌റ്റേഡിയം ഗ്രൗണ്ട്) വഞ്ചിപ്പാട്ട് നാടന്‍പാട്ട് വേദി 3 (സിന്‍ഡിക്കേറ്റ് ബാങ്കിന് പിന്‍വശം)

കടുത്തമത്സരത്തില്‍ തിരുവങ്ങൂരും പൊയില്‍ക്കാവും, ഹയര്‍സെക്കന്ററിയില്‍ മുന്നില്‍ മാപ്പിള സ്‌കൂള്‍; ഉപജില്ലാ കലാമേളയുടെ ഏറ്റവും പുതിയ പോയിന്റ് നില ഇങ്ങനെ

കൊയിലാണ്ടി: കടുത്ത മത്സരമാണ് ഉപജില്ലാ കലോത്സവത്തിലെ ഹൈ സ്‌കൂള്‍ വിഭാഗത്തില്‍ തിരുവങ്ങൂര്‍ എച്ച്.എസ്.എസും പൊയില്‍ക്കാവും തമ്മില്‍. തൊട്ടുപിന്നിലായി ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടിയുമുണ്ട്. ഹയര്‍ സെക്കന്ററിയില്‍ പക്ഷേ ജി.എം.വി.എച്ച്.എസ്.എസ് കൊയിലാണ്ടി മുന്നേറ്റം തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള തിരുവങ്ങൂര്‍ എച്ച്.എസ്.എസിനേക്കാള്‍ 48 പോയിന്റ് മുന്നിലാണ് മാപ്പിള വൊക്കേഷനല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍. 76 ഐറ്റങ്ങളില്‍ 61 മത്സരങ്ങളുടെ ഫലം പുറത്ത് വന്നപ്പോള്‍

കൊയിലാണ്ടി ഉപജില്ലാ കലോത്സവ നഗരിയിലും ഖത്തര്‍ ലോകകപ്പ് ആവേശം; പ്രവചന മത്സരം സംഘടിപ്പിച്ച് ഫൂഡ് കമ്മിറ്റി

കൊയിലാണ്ടി: ലോകം മുഴുവന്‍ മുഴുകിയിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ലഹരിയില്‍ നിന്ന് ഉപജില്ല കലോത്സവ നഗരിയും മാറിനിന്നില്ല. ആവേശകരമായ മത്സരമൊരുക്കിയാണ് ഭക്ഷണകമ്മിറ്റി ലോകകപ്പ് ആവേശം കലോത്സവനഗരിയിലെത്തിച്ചിരിക്കുന്നത്. ഫുഡ് & വിന്‍ എന്നാണ് മത്സരത്തിന് പേരിട്ടിരിക്കുന്നത്. ഫുട്‌ബോള്‍ മത്സരത്തെക്കുറിച്ചായത് കൊണ്ടും, സംഘടിപ്പിക്കുന്നത് ഫൂഡ് കമ്മിറ്റി ആയക് കൊണ്ടും, പറയുമ്പോ ഫൂഡ് ആന്‍ഡ് വിന്‍ എന്നോ ഫുട് എന്നോ

ഉപയോഗശേഷം പേന വലിച്ചെറിഞ്ഞാലും സാരമില്ല, ഇതാ പരിസ്ഥിതിയെ നോവിക്കാത്ത കടലാസുപേനകള്‍; വര്‍ണാഭമായ കച്ചവടവുമായി എന്‍.എസ്.എസ് കൂട്ടായ്മ

കൊയിലാണ്ടി: വിദ്യാര്‍ഥികളും അധ്യാപകരും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഉപകരണമാണ് പേന. അതുണ്ടാക്കിയതാവട്ടെ, മിക്കതും പ്ലാസ്റ്റിക് കൊണ്ടും. സ്‌കൂളില്‍ ഒരു ദിവസം ഉപയോഗിച്ച് വലിച്ചെറിയുന്ന പേനകള്‍ തന്നെ എത്രയുണ്ടാവും? ഇത് പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്ന ആഘാതം എന്തായിരിക്കും? ഈ ഒരു ചിന്തയാണ് ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടിയിലെ എന്‍.എസ്.എസ്. അംഗങ്ങളെ അവരുടെ പുതിയ സംരംഭത്തിലേക്ക് എത്തിച്ചത് – പ്ലാസ്റ്റിക്കിന് പകരം കടലാസുകൊണ്ടുണ്ടാക്കിയ

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തിരുവങ്ങൂര്‍ എച്ച്.എസ്. മുന്നേറ്റം, ഹയര്‍സെക്കന്ററിയില്‍ ജി.എം.വി.എച്ച്.എസ്.എസ്; ഉപജില്ല കലോത്സവത്തിലെ ഏറ്റവും പുതിയ പോയിന്റ് നില

കൊയിലാണ്ടി: ആവേശം ഒട്ടും ചോരാതെ മൂന്നാം ദിവസവും ഉപജില്ലാ കലോത്സവം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തിരുവങ്ങൂര്‍ എച്ച്.എസ്.എസും ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ജി.എം.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയുമാണ് മുന്നിട്ട് നില്‍ക്കുന്നത്. നൂറ്റി എണ്‍പത്തിമൂന്ന് പോയിന്റാണ് ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തുള്ള ജി.എം.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി നേടിയത്. 31 എ ഗ്രേഡും ഒന്‍പത് ബി ഗ്രേഡും ഒരു സി ഗ്രേഡുമാണുള്ളത്. തിരുവങ്ങൂര്‍ എച്ച്.എസ്.എസ് ആണ്