കടുത്തമത്സരത്തില്‍ തിരുവങ്ങൂരും പൊയില്‍ക്കാവും, ഹയര്‍സെക്കന്ററിയില്‍ മുന്നില്‍ മാപ്പിള സ്‌കൂള്‍; ഉപജില്ലാ കലാമേളയുടെ ഏറ്റവും പുതിയ പോയിന്റ് നില ഇങ്ങനെ


കൊയിലാണ്ടി: കടുത്ത മത്സരമാണ് ഉപജില്ലാ കലോത്സവത്തിലെ ഹൈ സ്‌കൂള്‍ വിഭാഗത്തില്‍ തിരുവങ്ങൂര്‍ എച്ച്.എസ്.എസും പൊയില്‍ക്കാവും തമ്മില്‍. തൊട്ടുപിന്നിലായി ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടിയുമുണ്ട്. ഹയര്‍ സെക്കന്ററിയില്‍ പക്ഷേ ജി.എം.വി.എച്ച്.എസ്.എസ് കൊയിലാണ്ടി മുന്നേറ്റം തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള തിരുവങ്ങൂര്‍ എച്ച്.എസ്.എസിനേക്കാള്‍ 48 പോയിന്റ് മുന്നിലാണ് മാപ്പിള വൊക്കേഷനല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍.

76 ഐറ്റങ്ങളില്‍ 61 മത്സരങ്ങളുടെ ഫലം പുറത്ത് വന്നപ്പോള്‍ 206 പോയിന്റാണ് ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ജി.എം.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി നേടിയത്. 35 എ ഗ്രേഡും 10 ബിഗ്രേഡും ഒരു സി ഗ്രേഡുമാണ് ഇതുവരെയുള്ളത്. രണ്ടാം സ്ഥാനത്തുള്ള തിരുവങ്ങൂര്‍ എച്ച്.എസ്.എസിന് 158 പോയിന്റുണ്ട്. 27 എഗ്രേഡും ഏഴ് ബി ഗ്രേഡും രണ്ട് സിഗ്രേഡുമാണ് തിരുവങ്ങൂരിനുള്ളത്. 118 പോയിന്റുമായി ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടിയാണ് മൂന്നാം സ്ഥാനത്ത്.

77 മത്സരങ്ങളില്‍ 57 ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ 174 പോയിന്റുമായി തിരുവങ്ങൂര്‍ എച്ച്.എസ്.എസാണ് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്. 32 എ, നാല് ബി, രണ്ട് സി എന്നിവയാണ് തിരുവങ്ങൂര്‍ ഇതുവരെ നേടിയത്. രണ്ടാം സ്ഥാനത്തുള്ള പൊയില്‍ക്കാവ് എച്ച്.എസിന് 151 പോയിന്റുണ്ട്. 27 എ ഗ്രേഡും അഞ്ച് ബി ഗ്രേഡും ഒരു സിയും പൊയില്‍ക്കാവ് നേടിയിട്ടുണ്ട്. ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടിയാണ് 148 പോയിന്റുമായി മൂന്നാം സ്ഥാനത്ത്.

കെ.കെ. കിടാവ് മെമോറിയല്‍ യു.പി.എസ്. ആണ് യു.പി. വിഭാഗത്തില്‍ മുന്നില്‍. 61 പോയിന്റ്. 55 പോയിന്റുമായി തിരുവങ്ങൂര്‍ എച്ച്.എസ്.എസ്. ആണ് എല്‍.പി. വിഭാഗത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്.