നന്തിയിൽ നിർത്തിയിട്ട ഗുഡ്‍സ് ഓട്ടോറിക്ഷയിൽ നിന്ന് ബാറ്ററി മോഷ്ടിച്ച രണ്ട് പേരെ തന്ത്രപരമായി പിടികൂടി കൊയിലാണ്ടി പൊലീസ്


Advertisement

കൊയിലാണ്ടി: നന്തിയിൽ നിർത്തിയിട്ട ഗുഡ്സ് ഓട്ടോറിക്ഷയിൽ നിന്ന് ബാറ്ററി മോഷ്ടിച്ച രണ്ട് പേരെ കൊയിലാണ്ടി പൊലീസ് തന്ത്രപരമായി അറസ്റ്റ് ചെയ്തു. മേലൂർ കളരിക്കണ്ടി കെ.ആഷിഫ് (25), മേലൂർ മാവിളിച്ചിക്കണ്ടി എസ്.എസ്.സൂര്യൻ (23) എന്നിവരെയാണ് കൊയിലാണ്ടി എസ്.ഐ അനീഷും സംഘവും അറസ്റ്റ് ചെയ്തത്.

Advertisement

ഇതിൽ സൂര്യൻ ബൈക്ക് മോഷ്ടിച്ച കേസിൽ പ്രതിയായിരുന്നു. മോഷ്ടിച്ച ബാറ്ററി നന്തിയിലെ ബാറ്ററി കടയിൽ നിന്നും അന്വേഷണത്തിനിടയിൽ പൊലീസ് പിടിച്ചെടുത്തു. അന്വേഷണ സംഘത്തിൽ എ.എസ്.ഐ രമേശൻ, എസ്.സി.പി.ഒ സതീശൻ തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.

Advertisement
Advertisement