വയനാട് ഉരുള്‍പൊട്ടലില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്കായി അനുശോചനമര്‍പ്പിച്ച് കൊയിലാണ്ടി ഓയിസ്‌കയും വിവിധ സംഘടനകളും


Advertisement

കൊയിലാണ്ടി: വയനാട് ഉരുള്‍പൊട്ടലില്‍ പൊലിഞ്ഞ ജീവനുകളുടെ ആത്മാവിന് നിത്യശാന്തി നേര്‍ന്നു കൊണ്ട് കൊയിലാണ്ടി സ്റ്റേഡിയം ബില്‍ഡിംഗില്‍ ഗാന്ധി പ്രതിമക്ക് സമീപം മെഴുകുതിരികള്‍ കത്തിച്ചു. കൊയിലാണ്ടി ഓയിസ്‌കയുടെ നേതൃത്വത്തില്‍ സമൂഹത്തിലെ വിവിധ സംഘടനകളും വ്യക്തികളുമാണ് അനുശോചനം രേഖപ്പെടുത്തിയത്.

Advertisement

പരിപാടിക്ക് ഒയിസ്‌ക ഭാരവാഹികളായ രാമദാസ് മാസ്റ്റര്‍, വി.പി. സുകുമാരന്‍, ബാബുരാജ് ചിത്രാലയം, അഡ്വ. പ്രവീണ്‍കുമാര്‍, അഡ്വ. വി.ടി. അബ്ദുറഹിമാന്‍, ബാലന്‍ അമ്പാടി ഗോപാലകൃഷ്ണന്‍, സുരേഷ് ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisement
Advertisement