Top News Today | കൊയിലാണ്ടിയുടെ പശ്ചാത്തലത്തിൽ നിർമ്മിച്ച ഷോർട്ട് ഫിലിം മൃണാളിനി പുറത്തിറങ്ങി, ഒറ്റനമ്പര്‍ ലോട്ടറി വിറ്റ കൊയിലാണ്ടി സ്വദേശി അറസ്റ്റിൽ; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് വാർത്തകൾ


കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 ഏപ്രിൽ 13 വ്യാഴാഴ്ച) പ്രധാനപ്പെട്ട വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം.

മേപ്പയ്യൂർ സ്വദേശിയായ മാധ്യമപ്രവര്‍ത്തകര്‍ കെ.എം.ബഷീറിന്റെ കൊലപാതകക്കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി; നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി

കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കൂടുതൽ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ..

ബാലുശ്ശേരി കരുമലയില്‍ സ്വകാര്യ ബസ് സ്‌കൂട്ടറിന് പിന്നിലിടിച്ച് ഒമ്പതുവയസുകാരിയ്ക്ക് പരിക്കേറ്റ സംഭവം; അപകടത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

ബാലുശ്ശേരി: കരുമലയില്‍ സ്വകാര്യ ബസ് സ്‌കൂട്ടറിന് പിന്നിലിടിച്ചുള്ള അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. അപകടത്തില്‍ ഒമ്പതുവയസുകാരിയ്ക്ക് പരിക്കേറ്റിരുന്നു. കൂടുതൽ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ..

കോഴിക്കോട് ചുട്ടുപൊള്ളും; ജില്ലയില്‍ നാളെ താപനില മൂന്ന് ഡിഗ്രി വരെ ഉയരുമെന്ന് മുന്നറിയിപ്പ്, സുരക്ഷയ്ക്കായി ഈ മുന്‍കരുതലുകള്‍ പാലിക്കുക

കോഴിക്കോട്: ജില്ലയില്‍ ഇന്നും നാളെയും താപനില ഉയരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണയെക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ കോഴിക്കോട് ജില്ലയിലെ താപനില ഉയര്‍ന്ന് 37 ഡിഗ്രി സെല്‍ഷ്യസ് ആവാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കോട്ടയം ജില്ലയിലും താപനില 37 ഡിഗ്രി വരെ ഉയര്‍ന്നേക്കും. കൂടുതൽ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ..

കൊയിലാണ്ടിയുടെ പശ്ചാത്തലത്തിൽ ഒരു ഷോർട്ട് ഫിലിം; ആനക്കുളം സ്വദേശി റോബിന്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രം ‘മൃണാളിനി’ പുറത്തിറങ്ങി

കൊയിലാണ്ടി: കൊയിലാണ്ടിക്കാരുടെ കൂട്ടുകെട്ടില്‍ പിറവിയെടുത്ത ഹ്രസ്വചിത്രം മൃണാളിനി പുറത്തിറങ്ങി. സൈന മൂവീസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം പുറത്തിറങ്ങിയത്. ആനക്കുളം സ്വദേശി റോബിന്‍ ബി.ആര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കൂടുതൽ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ..

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒറ്റനമ്പര്‍ ലോട്ടറി വില്‍പ്പന; കൊയിലാണ്ടി സ്വദേശി അത്തോളി പൊലീസിന്റെ പിടിയില്‍

അത്തോളി: കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒറ്റനമ്പര്‍ ലോട്ടറി നടത്തുന്നയാളെ അത്തോളി പൊലീസ് അറസ്റ്റ് ചെയ്തു. കൊയിലാണ്ടി കോതമംഗലം സ്വദേശി ചുലോടി കുഴിയില്‍ മോഹനനാണ് (61) അറസ്റ്റിലായത്. കൂടുതൽ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ..