റിസോർട്ടിൽ യുവതിയെ പീഡിപ്പിച്ച സംഭവം: കൊയിലാണ്ടി സ്വദേശികൾ ഉൾപ്പെടെ മൂന്ന് പ്രതികള്‍ കൂടി അറസ്റ്റില്‍


കൊയിലാണ്ടി: യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ കൊയിലാണ്ടി സ്വദേശികൾ ഉൾപ്പെടെ അറസ്റ്റിൽ. വയനാട് അമ്പലവയലിൽ റിസോർട്ടിൽ അതിക്രമിച്ച് കയറി ഇവർ യുവതിയെ കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. ഒപ്പം സ്ഥാപനത്തിൽ കവർച്ചയും നടത്തി.

കൊയിലാണ്ടി സ്വദേശികളായ അത്താസ് വളപ്പിൽ മുഹമ്മദ് ആഷിഖ് (30), വലിയാണ്ടി വളപ്പിൽ റെയിസ് (31)ഉള്ളൂർ കുന്നത്തറ പടിക്കൽ വീട്ടിൽ ലെനിൻ (35 എന്നിവരാണ് പിടിയിലായത്. പെരുവണ്ണാമുഴി മരുതോങ്കരയിൽ നിന്നുമാണ് സംഘം വലയിലായത്. പ്രതികളെ പീഡനത്തിന് ഇരയായ യുവതി തിരിച്ചറിഞ്ഞ ശേഷമായിരുന്നു അറസ്റ്റ്.

കഴിഞ്ഞ മാസമാണ് അമ്ബലവയലിലെ റിസോര്‍ട്ടില്‍ അതിക്രമിച്ചെത്തിയ അഞ്ചംഗ സംഘം കര്‍ണാടക സ്വദേശിനിയെ പീഡിപ്പിച്ചത്. അമ്ബലവയലില്‍ രണ്ട് മാസം മുമ്ബ് പ്രവര്‍ത്തനം തുടങ്ങിയ ഇന്ത്യന്‍ ഹോളീഡേ റിസോര്‍ട്ടിലാണ് പീഡനമുണ്ടായത്. യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ഹോം സ്റ്റേയിൽ നിന്ന് സാധനങ്ങളും മോഷണം പോയതായി പരാതിയിലുണ്ടായിരുന്നു. ഹോം സ്റ്റേയിലെ 8 മൊബൈൽ ഫോണുകളും,കമ്പ്യൂട്ടർ മോണിട്ടറും, അമ്പതിനായിരം രൂപയോളവും സംഘം മോഷ്ടിച്ചതായാണ് പരാതി.

കര്‍ണാടകയില്‍ നിന്ന് യുവതിയെ വയനാട്ടിലെത്തിച്ച റിസോര്‍ട്ട് നടത്തിപ്പുകാരായ വയനാട് സ്വദേശികളായ ഷിധിന്‍, ജോജോ കുര്യാക്കോസ്, വിജയന്‍ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സുല്‍ത്താന്‍ ബത്തേരി ഡിവൈ എസ് പി. അബ്ദുള്‍ ഷരീഫിന്റെ നേതൃത്വത്തില്‍ മറ്റ് പ്രതികള്‍ക്ക് വേണ്ടിയുളള അന്വേഷണം തുടരുകയാണ്. ഹോം സ്റ്റേ കേന്ദ്രീകരിച്ച് യുവതിയെ പെൺവാണിഭത്തിനായി ഉപയോഗിച്ച ഹോം സ്റ്റേ നടത്തിപ്പുകാരായ നാല് പേർ മുൻപ് അറസ്റ്റിലായിരുന്നു.

ഏപ്രിൽ ഇരുപതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുൽത്താൻ ബെത്തേരി ഡി. വൈ. എസ്. പി അബ്ദുൾ ശരീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. വിശദമായ അന്വേഷണം തുടരുന്നു.