വയറും മനസ്സും നിറയും ഏവര്‍ക്കും സ്വാഗതം; കൊയിലാണ്ടി മാര്‍ക്കറ്റ് ബ്രദേഴ്‌സിന്റെ നബിദിനാഘോഷം ഇന്ന്


കൊയിലാണ്ടി: കൊയിലാണ്ടിയിലെ മാര്‍ക്കറ്റിലെ സ്ഥാപന ഉടമകളുടെയും സംയുക്ത കൂട്ടായ്മ സംഘടിപ്പിക്കുന്ന നബിദിന ആഘോഷം ഇന്ന്. കൊയിലാണ്ടി മത്സ്യ മാര്‍ക്കറ്റ് പരിസരത്ത് അയ്യായിരം പേര്‍ക്കാണ് ഭക്ഷണം ഒരുക്കിയിട്ടുളളത്.

കൊയിലാണ്ടിയിലെ ഏവരെയും ആഘോഷ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. 12 മണിക്ക് ആരംഭിക്കുന്ന ഭക്ഷണ വികരണം വൈകുന്നേരം നാലുമണിവരെ നീളും.

മാര്‍ക്കറ്റ് ബ്രദേഴ്‌സ് ഇത്തരം ആഘോഷപരിപാടികള്‍ എല്ലായ്‌പ്പോഴും സംഘടിപ്പിക്കാറുണ്ട്. കൊയിലാണ്ടിയിലെ വ്യാപാര സുഹൃത്തുകളും വിദ്യാര്‍ത്ഥികളും ഉള്‍പ്പടെ നിരവധി പേരാണ് നബിദിനാഘോഷത്തില്‍ പങ്കെടുക്കുന്നത്.