ഭക്ഷണവും വെളളവും കഴിക്കാനാവുന്നില്ല; തിക്കോടിയില്‍ തലയില്‍ പ്ലാസ്റ്റിക് കുപ്പി കുടുങ്ങി നായ അവശ നിലയില്‍


കൊയിലാണ്ടി: തിക്കോടി കോടിക്കല്‍ ബീച്ചിന് സമീപം തലയില്‍ പ്ലാസ്റ്റിക് കുപ്പി കൂടുങ്ങി നായ അവശ നിലയില്‍. കഴിഞ്ഞ മൂന്നു ദിവസമായി പരിസര പ്രദേശങ്ങളില്‍ പ്ലാസ്റ്റിക് കുടുങ്ങിയ നിലയില്‍ കണ്ടത്. ഭക്ഷണവും വെളളവുമൊന്നും കഴിക്കാന്‍ പറ്റാത്തതിനാല്‍ നായ അവശ നിലയിലാണുളളത്.

ദിവസങ്ങല്‍ കഴിഞ്ഞിട്ടും നാട്ടുകാരും അധികൃതരും നായയെ രക്ഷിക്കാനുളള നടപടികള്‍ ചെയ്യുന്നില്ലന്ന് പ്രദേശവാസി കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. എത്രയും പെട്ടന്ന് തന്നെ അധികൃതര്‍ ഇടപെടണമെന്നാണ് പ്രദേശവാസിയുടെ ആവശ്യം.