കലാപരിപാടികളോടെ കൊല്ലം കുട്ടത്ത് കുന്ന് കൂട്ടായ്മയുടെ അഞ്ചാംവാര്‍ഷികാഘോഷം


കൊയിലാണ്ടി: കൊല്ലം കുട്ടത്ത് കുന്ന് കൂട്ടായ്മയുടെ അഞ്ചാം വാര്‍ഷികം ആഘോഷിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി പ്രദേശവാസികള്‍ക്ക് ലഹരിവിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. സാബു കീഴരിയൂരാണ് ക്ലാസെടുത്തത്.

തുടര്‍ന്ന് കൂട്ടായ്മ അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡണ്ട് ടി.ടി.ബാബു ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

കെ.മുഹമ്മദ് റിയാസ്, നഗരസഭ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അദ്ധ്യക്ഷന്‍ ഇ.കെ. അജിത്ത്, മുന്‍ വൈസ് ചെയര്‍പെഴ്‌സണ്‍ വി. കെ. പത്മിനി, ഡോ. മിനി അജയ്, അഡ്വക്കറ്റ് അശോകന്‍, കെ. കെ. ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.