ചേമഞ്ചേരി തുവ്വക്കോട് എം.എല്‍.പി സ്‌കൂളില്‍ ഇനി കിച്ചന്‍ കം സ്റ്റോര്‍ റൂമും; ഉദ്ഘാടനത്തില്‍ പങ്കെടുത്തത് നിരവധി പേര്‍


ചേമഞ്ചേരി: തുവ്വക്കേട് എം.എല്‍.പി സ്‌കൂളില്‍ ഉച്ചഭക്ഷണ പദ്ധതി പ്രകാരം നിര്‍മ്മിച്ച ‘കിച്ചന്‍ കം സ്റ്റോര്‍ റൂം’ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ സ്റ്റോര്‍ റൂം ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് മെമ്പര്‍ സജിത ഷെറി അധ്യക്ഷയായ ചടങ്ങില്‍ നൂണ്‍മീല്‍ ഓഫീസര്‍ അനില്‍ അരയണ്ണൂര്‍ മുഖ്യാതിഥിയായി .കൂടാതെ സബ്ജില്ലാ തല സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ നാലാം ക്ലാസ് വിദ്യാര്‍ത്ഥി ധ്യാന്‍ .എന്‍.എം. ന് പഞ്ചായത്ത് പ്രസിഡന്റ് ഉപഹാരം കൈമാറി.

മുന്‍പ്രധാന അധ്യാപകന്‍ കെ.പ്രദീപന്‍ മാസ്റ്റര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപിക സഹീന എന്‍.ടി സ്വാഗതവും, പി.ടി എ പ്രസിഡന്റ് എം.കെ രാമകൃഷ്ണന്‍ നന്ദിയും രേഖപ്പെടുത്തി. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, നാട്ടുകാര്‍ എന്നിങ്ങനെനിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു.