സയ്യിദ് മുഷ്താക് അലി ട്രോഫിയ്ക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു; വൈസ് ക്യാപ്റ്റനായി കൊയിലാണ്ടിക്കാരന്‍ രോഹന്‍ എസ്.കുന്നുമ്മല്‍


കൊയിലാണ്ടി: 2020-23/24 സയ്യിദ് മുഷ്താക് അലി ട്രോഫിയ്ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു വി.സാംസണ്‍ ക്യാപ്റ്റനായ പതിനെട്ടംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

വിജയ് ഹസാരെ, ദേവ്ധര്‍ ട്രോഫി ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കൊയിലാണ്ടി സ്വദേശി രോഹന്‍ കുന്നുമ്മല്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ആയാണ് രോഹന്‍ ഇടംനേടിയത്.

ദേവ്ധര്‍ ട്രോഫിയില്‍ ദക്ഷിണ മേഖല ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന രോഹന്‍ ടൂര്‍ണമെന്റില്‍ 62.20 ശരാശരിയില്‍ 311 റണ്‍സ് നേടി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാമത്തെത്തിയിരുന്നു. ഫൈനലില്‍ രോഹന്റെ സെഞ്ച്വറിയുടെ ബലത്തിലാണ് ദക്ഷിണ മേഖല ചാമ്പ്യന്‍മാരായത്.

ഒക്ടോബര്‍ 20 മുതലാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റ് ആരംഭിക്കുന്നത്.