പ്രതിഭകളെ അനുമോദിച്ച് കേരള പ്രവാസി സംഘം ആനക്കുളം മേഖലാ കൺവെൻഷൻ


കൊയിലാണ്ടി: കേരള പ്രവാസി സംഘം ആനക്കുളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖലാ കൺവെൻഷനും അനുമോദനവും നടന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ, പ്രവാസികളുടെ മക്കളെയും ജീവകാരുണ്യ പ്രവർത്തനത്തിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വലിയാട്ടിൽ ബാലകൃഷ്ണനെയും സംസ്ഥാനതല കബഡി ടൂർണമെന്റിൽ സെലക്ഷൻ നേടിയ ഖാലിദ് ഷഹാൻ സിറാജിനെയും പരിപാടിയിൽ ആദരിച്ചു.

മേഖലാ കൺവെൻഷൻ ലോക കേരളസഭാ അംഗം കബീർ സലാല ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം പ്രസിഡന്റ് രമേശൻ അധ്യക്ഷനായി. പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം സുരേന്ദ്രൻ മാങ്ങോട്ടിൽ മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ നിജില പറവക്കൊടി, ഏരിയാ പ്രസിഡന്റ് പി.കെ.അശോകൻ, സെക്രട്ടറി പി.ചാത്തു, ഏരിയാ കമ്മിറ്റിയംഗം രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി സത്യൻ കണ്ടോത്ത് സ്വാഗതവും അഡ്വ. സുഭാഷ് നന്ദിയും പറഞ്ഞു.