Tag: aanakkulam

Total 5 Posts

പ്രതിഭകളെ അനുമോദിച്ച് കേരള പ്രവാസി സംഘം ആനക്കുളം മേഖലാ കൺവെൻഷൻ

കൊയിലാണ്ടി: കേരള പ്രവാസി സംഘം ആനക്കുളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖലാ കൺവെൻഷനും അനുമോദനവും നടന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ, പ്രവാസികളുടെ മക്കളെയും ജീവകാരുണ്യ പ്രവർത്തനത്തിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വലിയാട്ടിൽ ബാലകൃഷ്ണനെയും സംസ്ഥാനതല കബഡി ടൂർണമെന്റിൽ സെലക്ഷൻ നേടിയ ഖാലിദ് ഷഹാൻ സിറാജിനെയും പരിപാടിയിൽ ആദരിച്ചു. മേഖലാ കൺവെൻഷൻ

സ്വകാര്യ ബസിന്റെ അമിതവേഗത ചോദ്യം ചെയ്തു; പുളിയഞ്ചേരി സ്വദേശിയുടെ തലയടിച്ച് പൊട്ടിച്ച് ഡ്രൈവര്‍, മറ്റൊരു യാത്രക്കാരനുനേരെയും ആക്രമണം, സംഭവം ആനക്കുളത്ത്

കൊയിലാണ്ടി: സ്വകാര്യ ബസിന്റെ അമിത വേഗത ചോദ്യം ചെയ്ത യാത്രക്കാരെ ഡ്രൈവര്‍ ആക്രമിച്ചതായി പരാതി. പുളിയഞ്ചേരി സ്വദേശി രാജന്‍, രവി എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്.  ആക്രമണത്തെ തുടർന്ന് തല പൊട്ടിയ  സ്വദേശി രാജന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് വൈകുന്നേരത്തോടെ കൊല്ലം ആനക്കുളത്തുവെച്ചായിരുന്നു സംഭവമെന്ന് രാജന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.  കണ്ണൂരില്‍

പത്ത് ദിവസം കഴിഞ്ഞിട്ടും വഴിയടഞ്ഞ് മുചുകുന്നിലെ യാത്രക്കാർ; ആനക്കുളം റെയിൽവേ ഗെയിറ്റ് ഇനിയും തുറന്നില്ല, ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷം

കൊയിലാണ്ടി: അറ്റകുറ്റപ്പണികൾക്കായി അടച്ച് പത്ത് ദിവസം കഴിഞ്ഞിട്ടും ആനക്കുളം റെയിൽവേ ഗെയിറ്റ് തുറക്കാത്തത് ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്നു. മുചുകുന്നിലെ ഗവ. കോളേജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്കുള്ളവരും കൊയിലാണ്ടി, കോഴിക്കോട്, വടകര എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരും വിദ്യാർത്ഥികളുമെല്ലാം വലിയ യാത്രാ ദുരിതമാണ് കഴിഞ്ഞ പത്ത് ദിവസമായി അനുഭവിക്കുന്നത്. ആനക്കുളം റെയിൽവേ ഗെയിറ്റ് അടച്ചതിനാൽ കൊല്ലം നെല്ല്യാടി റോഡ് വഴിയാണ് ദേശീയപാതയിൽ നിന്ന്

വിദ്യാര്‍ത്ഥികളും നാട്ടുകാരും ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ ദുരിതത്തില്‍; മുചുകുന്ന് റോഡിലെ ആനക്കുളം റെയില്‍വേ ഗെയിറ്റ് തുറക്കാന്‍ ഇനിയും ഒരാഴ്ച കാത്തിരിക്കണം

കൊയിലാണ്ടി: മുചുകുന്ന് റോഡില്‍ ആനക്കുളത്തുള്ള റെയില്‍വേ ഗെയിറ്റ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചതോടെ ദുരിതത്തിലായി ജനങ്ങള്‍. തുടര്‍ച്ചയായി പത്ത് ദിവസത്തേക്ക് ഗെയിറ്റ് അടച്ചിടാന്‍ റെയില്‍വേ തീരുമാനിച്ചതാണ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവുന്നത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് ഓരോ ദിവസവും ദുരിതമനുഭവിക്കുന്നത്. ആഴ്ചകള്‍ക്ക് മുമ്പാണ് ആനക്കുളം റെയില്‍വേ ഗെയിറ്റ് അറ്റകുറ്റപ്പണികള്‍ക്കായി രണ്ട് ദിവസം അടച്ചിട്ടത്. എന്നാല്‍ പത്ത് ദിവസത്തെ അറ്റകുറ്റപ്പണികള്‍ കൂടെ

റോഡ് ഉയർത്തിയപ്പോൾ പഴയ ഡിവൈഡറുകൾ കാണാനാവുന്നില്ല; അപകടം വിളിച്ചു വരുത്തുന്ന കൊല്ലം – ആനക്കുളം ഡിവൈഡർ പുനസ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നു; പരിഹാരമില്ലെങ്കിൽ പ്രക്ഷോഭമെന്ന് യൂത്ത് കോൺഗ്രസ്

കൊയിലാണ്ടി: അപകടഭീഷണിയുയർത്തി കൊല്ലം – ആനക്കുളം റോഡിലെ ഡിവൈഡർ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് കൊയിലാണ്ടി മണ്ഡലംകമ്മിറ്റി. ഡിവൈഡർ കാണാനാവാത്തതു പോലെ റോഡ് ഉയർത്തി പണിതതോടെയാണ് അപകട കെണിയായി ഇത് മാറിയത്. ഡിവൈഡറും റോഡും ഒരേ ഉയരത്തിലായതിനാല്‍ വാഹനങ്ങള്‍ ഡിവൈഡര്‍ കാണാതെ പോകുന്നതും നിരയില്‍ നിന്നും മുന്നില്‍ കയറി നില്‍ക്കുന്നതിനാല്‍ വലിയ ഗതാഗത തടസങ്ങള്‍