കേരള ഫോറസ്റ്റ് ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്നു കാളോറത്ത് മീത്തൽ രാജേന്ദ്രൻ അന്തരിച്ചു


തലക്കുളത്തൂർ: കേരള ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ചറും കേരള ഫോറസ്റ്റ് ഫുട്ബോൾ ടീം ക്യാപ്റ്റനുമായിരുന്ന കാളോറത്ത് മീത്തൽ രാജേന്ദ്രൻ അന്തരിച്ചു. അറുപത്തിരണ്ട്‌ വയസ്സായിരുന്നു. പരേതരായ പുതുക്കുടി കുട്ടികൃഷ്ണൻ നായരുടെയും കാളോറത്ത് മീത്തൽ ദേവകി അമ്മയുടെയും മകനാണ്.

റീനയാണ് ഭാര്യ മക്കൾ: അനഘ് രാജ്(ബഹറിൻ), അന്വന്ത് രാജ് (ഇന്ത്യൻ എയർഫോഴ്സ്). സഹോദരങ്ങൾ: കെ.എം ജീനൻ കുമാർ, കെ .എം ഷീബ, പരേതരായ കെ.എം ബാബു, കെ.എം ശാന്തകുമാരി, കെ.എം സുമഗല.

ശവസംസ്ക്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും.