കലോത്സവം കളറാക്കാന്‍ സിനിമാതാരവും; ഭിന്നശേഷി കലോത്സവം ആഘോഷമാക്കി കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത്


കീഴരിയൂര്‍: കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നിച്ച് ആഘോഷമാക്കി ഭിന്നശേഷി കലോത്സവം. നെല്ല്യാടി കൊടക്കാട്ടുമുറി ലെഷര്‍ ടൂറിസം കേന്ദ്രത്തില്‍ വച്ച് നടന്ന കലോത്സവത്തില്‍ നിരവധി പരിപാടികളാണ് അരങ്ങേറിയത്.

കലോത്സവത്തിന്റെ ഉദ്ഘാടനം സിനിമാതാരം സിറാജ് പയ്യോളി നിര്‍വഹിച്ചു. കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ കെ.കെ നിര്‍മ്മല ടീച്ചര്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു.

ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ഷബ്നം സി.കെ സ്വാഗതം പറഞ്ഞ പരിപാടിയില്‍ വൈസ് പ്രസിഡന്റ് എന്‍.എം സുനില്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷന്മാരായ ഐ. സജീവന്‍, നിഷ വി.പി, അമല്‍ സരാഗ ബ്ലോക്ക് മെമ്പര്‍ സുനിത ബാബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുരേഷ് മാസ്റ്റര്‍, കെ.സി രാജന്‍, ഗോപാലന്‍ കുറ്റിയായത്തില്‍, ഫൗസിയ കുഴുമ്പില്‍, ജലജ ടീച്ചര്‍, സംഘാടകസമിതി അംഗങ്ങളായ രമേശന്‍ മാസ്റ്റര്‍, അബ്ദുറഹിമാന്‍ മാസ്റ്റര്‍, അബ്ദുല്‍ അസീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഇ എം മനോജ നന്ദി രേഖപ്പെടുത്തി.