കാവുംവട്ടം മുസ്‌ലിം യു.പി സ്‌കൂളില്‍ വാര്‍ഷികാഘോഷം മെയ് ആറ്, ഏഴ് തിയ്യതികളില്‍; പത്മജ ടീച്ചര്‍ക്ക് യാത്രയയപ്പും


കൊയിലാണ്ടി: കാവും വട്ടം മുസ്ലിം യു.പി സ്‌കൂള്‍ വാര്‍ഷികാഘോഷവും സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പത്മജ ടീച്ചര്‍ക്കുള്ള യാത്രയയപ്പും 2023 മെയ് ആറ്, ഏഴ് തിയ്യതികളില്‍ വിപുലമായി നടത്തും. ഇന്ന് ചേര്‍ന്ന സംഘാടക സമിതി രൂപീകരണയോഗം മനോജര്‍ എന്‍.കെ.അബ്ദുള്‍ അസീസ് ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡണ്ട് ഷംസുദ്ദിന്‍ കണ്ണങ്കോട്ട് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പി.പി.ഫാസില്‍ മുഖ്യാതിഥിയായി. സര്‍വശ്രീ സമദ് കുനിയില്‍, ജബ്ബാര്‍ മുഹമ്മദ് അബ്ദുള്‍, എം.എം.ഗോവിന്ദന്‍, ഗിരിജ ഷാജി, സരിത, നിത സിജു, സലാം മേലേടത്ത്, രാജന്‍, കെ.ആയിഷ, സി.വിജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ മനോജ്.കെ.കെ സ്വാഗതവും സൈജു.കെ.ഡി നന്ദിയും പറഞ്ഞു.

സ്വാഗതസംഘം ഭാരവാഹികള്‍: ചെയര്‍മാന്‍ ഷംസുദ്ദീന്‍ കണ്ണങ്കോട്ട്, ജനറല്‍ കണ്‍വീനര്‍ കെ.കെ.മനോജ് പബ്ലിസിറ്റി കമ്മിറ്റി.