പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു, തുടർന്ന് സംസ്കരണ കേന്ദ്രത്തിലെത്തിച്ചു; പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആന്തട്ട ഗവ. യു.പി സ്കൂളിലെ ജെ.ആർ.സി യൂണിറ്റ് കാപ്പാട് കടൽത്തീരം ശുചീകരിച്ചു


ചേമഞ്ചേരി: പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് ആന്തട്ട ഗവ. യു.പി സ്കൂളിലെ ജെ.ആർ.സി.യൂണിറ്റ് ചേമഞ്ചേരി ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് കാപ്പാട് കടൽത്തീര ശുചീകരണം നടത്തി. കടൽത്തീരത്ത് നിന്ന്  വലിയൊരളവ് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കുട്ടികൾ ശേഖരിച്ചത്. ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ പിന്നീട് സംസ്കരണ കേന്ദ്രത്തിലെത്തിച്ചു.

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.ഹരിദാസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ.വൽസല, റെഡ്ക്രോസ് സൊസൈറ്റി ജില്ലാ പ്രസിഡന്റ് സത്യനാഥൻ മാടഞ്ചേരി, പ്രധാനധ്യാപകൻ എം.ജി.ബൽരാജ്, രാജേഷ് പി.ടി.കെ, ഷിംലാൽ ഡി.ആർ, അബ്ദുൾ റഹിം എ.കെ, പി.കെ.രാജേശ്വരി, ഷീബ പി എന്നിവർ പ്രസംഗിച്ചു.