Tag: World Environment Day

Total 5 Posts

പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു, തുടർന്ന് സംസ്കരണ കേന്ദ്രത്തിലെത്തിച്ചു; പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആന്തട്ട ഗവ. യു.പി സ്കൂളിലെ ജെ.ആർ.സി യൂണിറ്റ് കാപ്പാട് കടൽത്തീരം ശുചീകരിച്ചു

ചേമഞ്ചേരി: പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് ആന്തട്ട ഗവ. യു.പി സ്കൂളിലെ ജെ.ആർ.സി.യൂണിറ്റ് ചേമഞ്ചേരി ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് കാപ്പാട് കടൽത്തീര ശുചീകരണം നടത്തി. കടൽത്തീരത്ത് നിന്ന്  വലിയൊരളവ് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കുട്ടികൾ ശേഖരിച്ചത്. ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ പിന്നീട് സംസ്കരണ കേന്ദ്രത്തിലെത്തിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്

ചെമ്പരത്തിച്ചെടികൾ കൊണ്ട് ജൈവ വേലി; പുളിയഞ്ചേരി യു.പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം

കൊയിലാണ്ടി: പുളിയഞ്ചേരി യു.പി സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവർത്തകൻ എൻ.കെ.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണവേദി (പി.എസ്.വി) സോഷ്യൽ മീഡിയ കൺവീനർ ലിനീഷ് മുണ്ട്യാടി മുഖ്യാതിഥി ആയിരുന്നു. കെ.വി.മുഹമ്മദ് അലി സംസാരിച്ചു. സ്കൂൾ സയൻസ് ക്ലബ്ബിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ വ്യത്യസ്തവും വിവിധ വർണ്ണപൂക്കൾ വിരിയുന്ന ചെമ്പരത്തിച്ചെടികൾ കൊണ്ട് ജൈവവേലി

‘കൈകോര്‍ക്കാം ജീവന്റെ കൂട് കാക്കാം’; പച്ചപ്പുകാത്തുവെക്കാന്‍ അരിക്കുളം ഡി.വൈ.എഫ്.ഐയുടെ പരിസ്ഥിതി സംരക്ഷയാത്ര

വൃക്ഷത്തൈ വിതരണവും, വൃക്ഷതൈ നടലും, ശുചീകരണ പ്രവര്‍ത്തനങ്ങളും ഇതിന്റെ ഭാഗമായി നടത്തി. വനമിത്ര പുരസ്‌കാരം ലഭിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.രാഘവനെ പരിപാടിയില്‍ ആദരിക്കുകയും ചെയ്തു. ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് പ്രസിഡന്റ് സതീഷ് ബാബു രാഘവേട്ടന് മേഖലാ കമ്മിറ്റിയുടെഉപഹാരം നല്‍കി. ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് ട്രഷറര്‍ അനുഷ, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ദിനൂപ് സി.കെ എന്നിവര്‍ പരിപാടിയില്‍

പ്രകൃതി സൗന്ദര്യം വർണ്ണങ്ങളാൽ ഒപ്പിയെടുത്തു; അധ്യാപകൻ വരച്ച ചിത്രങ്ങളുടെ പ്രദർശനവുമായി പൊയിൽക്കാവ് യു.പി സ്കൂൾ

കൊയിലാണ്ടി: പച്ചപ്പും ഹരിതാഭവും ക്യാൻവാസിൽ പകർന്നപ്പോൾ സ്റ്റാറായി സൂരജ് കുമാർ മാഷ്. പൊയിൽക്കാവ് യു.പി സ്കൂളിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചതാണ് ചിത്രകലാധ്യാപകൻ സൂരജ് കുമാർ വരച്ച പരിസ്ഥിതി ചിത്രങ്ങളുടെ പ്രദർശനം നടത്തിയത്. ഇതിനോടൊപ്പം പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ഔഷധ സസ്യ പരിപാലകനുമായ ചന്തുക്കുട്ടിയാട്ടനുമായി അഭിമുഖവും അക്ഷര മര നിർമ്മാണവും നടത്തി. ചന്തുക്കുട്ടിയാട്ടൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂളിൽ

‘നമ്മുടെ നഗരത്തെ വൃത്തിയായി സംരക്ഷിക്കുന്നതിന് നന്ദി’; പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചു

കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി കൊയിലാണ്ടി മർകസ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചു. നഗര സൗന്ദര്യത്തിൻ്റെയും വൃത്തിയുടെയും കാവലാളുകളായ ശുചീകരണ തൊഴിലാളികളെ പ്രശംസാഫലകവും മധുരവും നൽകിയാണ് വിദ്യാർത്ഥികളും സ്കൂൾ മാനേജ്മെൻ്റും ആദരിച്ചത്. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് പരിസ്ഥിതി സംരക്ഷണ