ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ തൊഴിലവസരം; ഒഴിവുകളും യോ​ഗ്യതകളും ഇവയാണ്…


കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം. പ്രൊബേഷൻ അസിസ്റ്റന്റ്, സെക്യൂരിറ്റി തുടങ്ങിയ തസ്തികകളിലാണ് നിയമനം.

സാമൂഹ്യനീതി വകുപ്പിനു കീഴിൽ ജില്ലാ പ്രൊബേഷൻ ഓഫീസിൽ പ്രൊബേഷൻ അസിസ്റ്റന്റായി കരാർ വ്യവസ്ഥയിൽ നിയമനം ലഭിക്കുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളെ എഴുത്തുപരീക്ഷ, കൂടിക്കാഴ്ച എന്നിവയ്ക്ക് ക്ഷണിക്കുന്നു. യോഗ്യത: എം എസ് ഡബ്ല്യൂ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം (കോഴിക്കോട് ജില്ലയിൽ ഉള്ളവർക്ക് മുൻഗണന ) പ്രായപരിധി : കൂടിക്കാഴ്ച തിയ്യതിയിൽ 40 വയസ്സ് കവിയാൻ പാടില്ല. ഹോണറേറിയം : പ്രതിമാസം 29,535 രൂപ+യഥാർത്ഥ യാത്രബത്ത (പരമാവധി 1,500 രൂപ മാത്രം). താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ രണ്ട് പാസ്സ്പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ, ആധാർ കാർഡ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, യോഗ്യത, ജനന തിയ്യതി എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പുകൾ എന്നിവ സഹിതം സെപ്റ്റംബർ ഏഴിന് രാവിലെ എട്ട് മണിക്ക് ജില്ലാ പ്രൊബേഷൻ ഓഫീസിൽ എഴുത്തുപരീക്ഷ, കൂടിക്കാഴ്ച എന്നിവയ്ക്കായി ഹാജരാകേണ്ടതാണ്. കുടുതൽ വിവരങ്ങൾക്ക് : 0495 2373575

എൻട്രി ഹോമിൽ (നിർഭയ ഷെൽട്ടർ ഹോം ) കരാർ അടിസ്ഥാനത്തിൽ സെക്യൂരിറ്റി തസ്തികയിലേക്ക് (സ്ത്രീ) സെപ്റ്റംബർ ഒമ്പതിന് രാവിലെ 10 മണിക്ക് താലൂക്ക് കോൺഫറൻസ് ഹാളിൽ കൂടിക്കാഴ്ച നടക്കും. യോഗ്യത: എസ് എസ് എൽ സി പാസ്സ്. വേതനം: 10000 രൂപ. ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും കോപ്പിയും സഹിതം ഹാജരാകണമെന്ന് പ്രസിഡന്റ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 9496386933

Also Read- അധ്യാപക ജോലിയാണോ ഇഷ്ടം; ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അവധി ദിവസങ്ങളിൽ പഠിപ്പിക്കാൻ അധ്യാപകരെ ആവശ്യമുണ്ട്

Summary: job opportunity in kozhikode