പയ്യോളിയിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന; പഴകിയ കാപ്പി പൊടിയും മറ്റ് ന്യുനതകളും കണ്ടെത്തിയ ഹോട്ടലുകൾക്ക് നോട്ടീസ്


പയ്യോളി: പയ്യോളിയിലെ ആരോഗ്യ വകുപ്പിന്റെ പരിശോധനയിൽ വിവിധ ഹോട്ടലുകൾക്ക് നോട്ടീസ്. പയ്യോളി, മൂരാട് കോട്ടക്കല്‍ എന്നീ സ്ഥലങ്ങളിലെ 12 കടകളിലാണ് പരിശോധന നടത്തിയത്. ന്യൂനതകള്‍ കണ്ടെത്തിയ നാല് സ്ഥാപനങ്ങൾക്ക് നോട്ടീസ് നല്‍കുകയും പിഴ ചുമത്തുകയും ചെയ്തു.

ഷീന ഹോട്ടൽ, സ്വീകാർ ഹോട്ടൽ, മോംസ് കിച്ചൺ, ബി ഫ്രഷ് സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ ന്യുനതകൾ കണ്ടെത്തിയതിനെ തുടർന്ന് നോട്ടീസ് നൽകുകയും കാലവധി കഴിഞ്ഞ കാപ്പി പൊടി സൂക്ഷിച്ചതിന് ബി ഫ്രഷ് സൂപ്പർ മാർക്കറ്റിന് പിഴ ചുമത്തി. കാപ്പി പൊടി പിടിച്ചെടുത്തു.

പരിശോധന വരുംദിവസങ്ങളിലും തുടരുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി. ചന്ദ്രന്‍ പറഞ്ഞു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ടി.പി പ്രകാശന്‍, പി.ജിഷ, സാനിറ്റേഷൻ വർക്കർ ബാബു, ഡ്രൈവർ നാസിഫ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.