പ്രകൃതിയോടിണങ്ങി ചേമഞ്ചേരിയും; കർഷക സേവന കേന്ദ്രത്തിന്റെ നഴ്സറി ഒരുങ്ങി


ചേമഞ്ചേരി: പ്രകൃതിയോട് കൂട്ടുകൂടാൻ ചേമഞ്ചേരിയും. സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ കർഷക സേവന കേന്ദ്രം നഴ്സറി ഒരുങ്ങി. നഴ്സറിയുടെ ഉദ്ഘാടനം കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ് നിർവഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിണ്ടന്റ് പി ബാബു രാജ് ഇക്കോ ഷോപ് ഉദ്ഘാടനം ചെയ്തു.

നഴ്സറിയിലെ ആദ്യ വില്പന ഉദ്ഘാടനം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിലും ഇക്കോ ഷോപ്പ് ആദ്യ വിൽപ്പനയുടെ ഉദ്ഘാടനം വാർഡ് മെമ്പർ സുധ തടവൻ കയ്യിലും നിർവ്വഹിച്ചു.

ചടങ്ങിൽ ബാങ്ക് പ്രസിണ്ടൻ്റ് കെ.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഉണ്ണികൃഷ്ണൻ പുക്കാട്, സത്യനാഥൻ മാടഞ്ചേരി, കെ.ഭാസ്കരൻ, കെ.കുഞ്ഞിരാമൻ, കെ.ബാലകൃഷ്ണൻ നായർ, എൻ സാമിക്കുട്ടി, അശോകൻ കോട്ട് എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി ധനഞ്ജയ് റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിണ്ടന്റ് എം നൗഫൽ സ്വാഗതവും എം.പി അശോകൻ നന്ദിയും പറഞ്ഞു.