പരീക്ഷകളിൽ ഉന്നതവിജയം നേടിയ മൂടാടി സർവ്വീസ് സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കൾക്ക് അനുമോദനം; അപേക്ഷ ക്ഷണിച്ചു


Advertisement

മൂടാടി: 2022-23 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മൂടാടി സർവ്വീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ മക്കളെ അനുമോദിക്കുന്നു. ഇവർക്കുള്ള അനുമോദനവും ക്യാഷ് അവാർഡ് വിതരണവും ജൂലായ് ഒന്നിന് വൈകുന്നേരം നാല് മണിക്ക് നന്തിയിലെ വൃന്ദ കോംപ്ലക്സിൽ നടക്കും.

Advertisement

അനുമോദനത്തിന് അർഹരായവർ മാർക്ക് ലിസ്റ്റിന്റെ കോപ്പിയും ഒരു ഫോട്ടോയും ജൂൺ 29 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി മൂടാടി സർവ്വീസ് സഹകരണ ബാങ്കിന്റെ നന്തി ഹെഡ് ഓഫീസിലോ മൂടാടി ബ്രാഞ്ചിലോ നൽകണം.

Advertisement
Advertisement