മണൽ എന്ന വ്യാജേനെ ഡീസല്‍ കടത്ത്; കൊയിലാണ്ടിയില്‍ ടിപ്പർ ലോറി പിടികൂടി ജി.എസ്.ടി എൻഫോഴ്‌സ്‌മെന്റ്‌


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നിന്നും ടിപ്പർ ലോറിയിൽ കടത്തുകയായിരുന്ന ഡീസൽ ജി.എസ്.ടി എൻഫോഴ്‌സ്‌മെന്റ്‌ വിഭാഗം പിടികൂടി. ഇന്നലെയായിരുന്നു സംഭവം.

ലോറിയിൽ പ്രത്യേക അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു ഡീസൽ. മണൽ എന്ന വ്യാജേനെയായിരുന്നു കടത്തല്‍. തുടര്‍ന്ന് മൂന്നരലക്ഷം രൂപ പിഴ ഈടാക്കിയതായി ജി.എസ്.ടി വിഭാഗം അറിയിച്ചു.